Tuesday 15 June 2021 02:20 PM IST : By സ്വന്തം ലേഖകൻ

വെള്ളാരം കണ്ണുകളുള്ള ആ സുന്ദരി ഇവിടെയുണ്ട്! ‘അപരിചിതൻ’ നായികയുടെ പുതിയ ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

mahi

മമ്മൂട്ടി നായകനായ ‘അപരിചിതൻ’ എന്ന ചിത്രത്തിലൂടെ മലയാളികളുടെ ഇഷ്ടം നേടിയ സുന്ദരിയാണ് മാഹി വിജ്. ‘കുയിൽപ്പാട്ടിൽ...’ എന്നാരംഭിക്കുന്ന സൂപ്പർഹിറ്റ് ഗാനരംഗത്തിൽ വെള്ളാരംകണ്ണുകളുള്ള ഈ മറുനാടൻ പെൺകുട്ടിയുടെ പ്രകടനം മനോഹരമായിരുന്നു.

ടെലിവിഷൻ അവതാരകനും നടനുമായ ജയ്‌ ഭാനുശാലിയുമായുള്ള വിവാഹ ശേഷം സിനിമയിൽ സജീവമല്ലെങ്കിലും സീരിയലുകളിൽ മാഹി നിറസാന്നിധ്യമാണ് മാഹി. താരത്തിന്റെ പുതിയ ലുക്കിലുള്ള ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുന്നത്.

ഡൽഹിയിൽ ജനിച്ചു വളർന്ന മാഹി വിജ് മോഡലിങ് രംഗത്തു നിന്നാണ് അഭിനയത്തിലേക്കെത്തിയത്. ഹിന്ദി സിനിമ – സീരിയൽ രംഗത്ത് ശ്രദ്ധ നേടിയ മാഹിയുടെ ആദ്യമലയാളചിത്രമാണ് അപരിചിതൻ.

രാജ്‌വീർ, ഖുശീ, താര എന്നിങ്ങനെ മൂന്നുമക്കളാണ് മാഹിക്ക്.