Friday 17 June 2022 09:52 AM IST : By സ്വന്തം ലേഖകൻ

ആഗോള കളക്ഷന്‍ 60 കോടി പിന്നിട്ട് ‘മേജർ’: വിജയാഘോഷത്തിൽ അണിയറക്കാർ

major

60 കോടിയിലധികം ആഗോള കളക്ഷന്‍ നേടി ‘മേജർ’. ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതകഥ പറയുന്ന ചിത്രം ജൂണ്‍ 3 നാണ് റിലീസായത്.

അദിവി ശേഷ് ആണ് സന്ദീപ് ഉണ്ണികൃഷ്ണന്റെ വേഷത്തിൽ. ശശി കിരൺ ടിക്കയാണ് സംവിധാനം. നടൻ മഹേഷ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ജി മഹേഷ് ബാബു എന്റർടെയ്ൻമെന്‍സും സോണി പിക്ചേഴ്സ് ഇന്റർനാഷണൽ പ്രൊഡക്ഷൻസും എ + എസ് മൂവീസും ചേർന്നാണ് നിർമാണം.