Friday 27 November 2020 02:10 PM IST : By സ്വന്തം ലേഖകൻ

മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണനായി അദിവി സേഷ്! ‘മേജർ’ പ്രത്യേക വിഡിയോ റിലീസ് ചെയ്ത് അണിയറ പ്രവർത്തകര്‍

major

മുംബൈ ഭീകരാക്രമണത്തിൽ രാജ്യത്തിന് വേണ്ടി വീരമൃത്യു വരിച്ച മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതം ആസ്പദമാക്കി ഒരുക്കുന്ന ‘മേജർ’ സിനിമയുടെ പ്രത്യേക വിഡിയോ റിലീസ് ചെയ്ത് ചിത്രത്തിന്റെ അണിയറ പ്രവർത്തകര്‍.

അദ്ദേഹത്തിന്റെ ഓർമദിനത്തിലാണ് വിഡിയോ റിലീസ് ചെയ്തിരിക്കുന്നത്.

തെലുങ്ക് നടനും സംവിധായകനും തിരക്കഥാകൃത്തുമായ അദിവി സേഷ് ആണ് മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ റോളിലെത്തുന്നത്. ചിത്രവുമായി ബന്ധപ്പെട്ട അദിവിയുടെ അനുഭവങ്ങളാണ് വിഡിയോയുടെ ഉള്ളടക്കം. പാൻ ഇന്ത്യൻ ചിത്രമായി ഒരുങ്ങുന്ന മേജർ 2021-ൽ റിലീസ് ചെയ്യാനാണ് പ്ലാൻ.

സാഷി കിരൺ ടിക്കയാണ് സിനിമ സംവിധാനം ചെയ്യുന്നത്. അദിവി സേഷ് തന്നെയാണ് തിരക്കഥയൊരുക്കുക.

സോണി പിക്ചേഴ്സ് ഫിലിം ഇന്ത്യയും മഹേഷ് ബാബുവിന്റെ ജി.എം.ബി. എന്റർടൈൻമെന്റും എ പ്ലസ് എസ് മൂവീസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്.