Friday 24 June 2022 02:11 PM IST : By സ്വന്തം ലേഖകൻ

പിറന്നാൾ ആഘോഷിക്കാൻ മലൈകയ്ക്കൊപ്പം പാരിസിലേക്ക് പറന്ന് അർജുൻ കപൂര്‍; വിഡിയോ വൈറൽ

malaika-aarrrghj78

ജൂൺ 26 നാണ് ബോളിവുഡ് താരം അര്‍ജുൻ കപൂറിന്റെ പിറന്നാൾ. പിറന്നാൾ ആഘോഷമാക്കാൻ കാമുകി മലൈക അറോറയുമൊത്ത് പാരിസിലേയ്ക്ക് പറന്നിരിക്കുകയാണ് താരം. ഒരു മാസത്തിനു ശേഷമാകും ഇരുവരും തിരിച്ചെത്തുക. പാരിസിലേയ്ക്ക് പുറപ്പെടുന്നതിനായി വിമാനത്താവളത്തിൽ എത്തിയ ഇരുവരെയും പാപ്പരാസികൾ വളഞ്ഞതും വാര്‍ത്തയായി. 

അർജുൻ കപൂറും മലൈക അറോറയും തമ്മിലുള്ള വിവാഹം ഉടന്‍ ഉണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ഈ വർഷം അവസാനം വിവാഹം നടന്നേക്കുമെന്നാണ് സൂചന. 

1998 ലാണ് ബോളിവുഡ് നടന്‍ അർബാസ് ഖാനെ മലൈക വിവാഹം ചെയ്യുന്നത്. ഈ ദാമ്പത്യത്തിൽ ഇവർക്ക് അർഹാൻ എന്നൊരു മകനുണ്ട്. 48 വയസ്സുകാരിയായ മലൈക 2016 ൽ വിവാഹമോചനം നേടിയിരുന്നു. തൊട്ടുപിന്നാലെയാണ് മുപ്പത്തിനാലുകാരനായ അർജുന്‍ കപൂറുമായി ലിവിങ് റിലേഷനിലായത്.  

Tags:
  • Movies