Monday 30 November 2020 11:41 AM IST : By സ്വന്തം ലേഖകൻ

പ്രണയമേ, നീ ഒപ്പമുള്ളപ്പോൾ ഞാനെത്ര സന്തോഷിക്കുന്നുവെന്നറിയുമോ...! അര്‍ജുനൊപ്പമുള്ള പുതിയ ചിത്രം പങ്കുവച്ച് മലൈക

malika

ബോളിവുഡിലെ പ്രിയ പ്രണയ ജോഡികളാണ് അര്‍ജുന്‍ കപൂറും മലൈക അറോറയും. ഇരുവരും ഉടൻ വിവാഹിതരാകുമെന്ന അഭ്യൂഹങ്ങള്‍ സജീവമാകുന്നതിനിടെ, സോഷ്യല്‍ മീഡിയയില്‍ തങ്ങൾ ഒന്നിച്ചുള്ള ഏറ്റവും പുതിയ ചിത്രം പങ്കുവച്ചിരിക്കുകയാണ് മലൈക.

ധർമ്മശാലയിലേക്ക് യാത്രപോയപ്പോൾ പകർത്തിയ ചിത്രമാണ് മലെെക പങ്കു വച്ചത്. നീയൊപ്പമുള്ളപ്പോൾ മടുപ്പു തോന്നില്ലെന്ന് മലൈക ചിത്രത്തിനൊപ്പം കുറിച്ചു.