Wednesday 28 October 2020 09:33 AM IST : By സ്വന്തം ലേഖകൻ

വിവാഹാഭ്യർഥന നിരസിച്ചു; നടി മാൽവി മൽഹോത്രയെ കുത്തിപ്പരിക്കേൽപ്പിച്ചു: നിർമാതാവിനു വേണ്ടി തിരച്ചിൽ

malvi

വിവാഹാഭ്യർഥന നിരസിച്ചതിന് നടി മാൽവി മൽഹോത്രയെ യുവാവ് കുത്തിപ്പരിക്കേൽപ്പിച്ചു. വയറിനും കൈകൾക്കും കുത്തേറ്റ നടിയെ മുംബൈയിലെ കോകിലാബെൻ ധീരുംബായ് അംബാനി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംഭവത്തിൽ നടിയുടെ സുഹൃത്തും സിനിമാ നിർമാതാവുമായ യോഗേശ്വർ കുമാർ മഹിപാൽ സിങ്ങിനു വേണ്ടി പൊലീസ് തിരച്ചിൽ ഊർജിതമാക്കി.

മുംബൈയിലെ കഫേയിൽ നിന്നു തിങ്കളാഴ്ച രാത്രി ഒമ്പത് മണിയോടെ മാൽവി വീട്ടിലേക്കു മടങ്ങവേയായിരുന്നു ആക്രമണം. മാൽവി സഞ്ചരിച്ചിരുന്ന കാർ തന്റെ ആഡംബര കാർ കുറകെയിട്ടു തടഞ്ഞ പ്രതി തന്നോടെന്താണ് സംസാരിക്കാത്തതെന്നു ചോദിച്ചു മാൽവിയെ സമീപിക്കുകയും കയ്യിൽ കരുതിയിരുന്ന കത്തിയെടുത്തു കുത്തുകയുമായിരുന്നുവെന്നു പൊലീസ് പറയുന്നു.

ഒരു വർഷത്തോളമായി ഇരുവരും സുഹൃത്തുക്കളായിരുന്നു. വിവാഹാഭ്യർഥന നടത്തിയതോടെ യോഗേശ്വരുമായുള്ള സൗഹൃദം മാൽവി അടുത്തിടെ ഉപേക്ഷിച്ചിരുന്നു.