Wednesday 03 February 2021 04:35 PM IST : By സ്വന്തം ലേഖകൻ

പ്രാചിയെയും ഭർത്താവിനേയും കാറിൽ പിന്തുടർന്ന് അസഭ്യവർഷം: നാല് പേർ അറസ്റ്റിൽ

prachi

മാമാങ്കം നായിക പ്രാചി തെഹ്‍ലാന്റെ കാർ പിന്തുടർന്ന് അസഭ്യവർഷം നടത്തിയ സംഭവത്തില്‍ നാല് പേർ അറസ്റ്റിൽ. ഡൽഹിയിലെ രോഹിണിയിൽ ചൊവ്വാഴ്ച പുലർച്ചെയാണ് സംഭവം. ഭർത്താവിനൊപ്പം വീട്ടിലേക്ക് പോകുകയായിരുന്നു പ്രാചി തെഹ്‍ലാൻ. ഈ സമയത്ത് വഴിനീളെ ഇവരെ പിന്തുടരുകയും വീട്ടിലെത്തി കാർ നിർത്തിയപ്പോൾ യുവാക്കൾ പുറത്തിറങ്ങി അസഭ്യം പറയുകയുമായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

സംഭവത്തിൽ നടി നൽകിയ പരാതിയിലാണ് പൊലീസ് നാല് പേരെ അറസ്റ്റ് ചെയ്തത്. മദ്യപിച്ച് ലക്കുകെട്ട അവസ്ഥയിലായിരുന്നു ഇവരെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. മാമാങ്കം സിനിമയിൽ മമ്മൂട്ടിയുടെ നായികയായി എത്തി മലയാളികൾക്കും സുപരിചിതയാണഅ പ്രാചി തെഹ്‍ലാൻ. ഡല്‍ഹി സ്വദേശിയും ബിസിനസുകാരനുമായ രോഹിത് സരോഹയാണ് പ്രാചിയുടെ ഭർത്താവ്. അടുത്തിടെയാണ് ഇരുവരും വിവാഹിതരായത്.