Monday 26 October 2020 12:29 PM IST : By സ്വന്തം ലേഖകൻ

നക്ഷത്രങ്ങളെപ്പോലെ തിളങ്ങുന്ന കണ്ണുകളുള്ളവള്‍, വീറിന്റെ അനിയത്തിക്കുട്ടി! 4 വയസ്സുകാരിയെ ദത്തെടുത്ത് മന്ദിര ബേദി

mandira

4 വയസ്സുകാരിയെ ദത്തെടുത്ത് നടിയും മോഡലും അവതാരകയുമായ മന്ദിര ബേദിയും ഭര്‍‌ത്താവും നടനുമായ രാജ് കൗശലും. ജൂലൈയിലാണ് കുട്ടിയെ ദത്തെടുത്തതെങ്കിലും കഴിഞ്ഞ ദിവസമാണ് ഈ സന്തോഷം മന്ദിര സമൂഹ മാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്. മന്ദിരക്കും രാജിനും വീര്‍ എന്നൊരു മകനു‌ണ്ട്. നാല് പേരുമൊന്നിച്ചുള്ള ഒരു കുടുംബ ചിത്രവും മന്ദിര ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

താര ബേദി കൗശല്‍ എന്നാണ് മകൾക്ക് മന്ദിരയും രാജും പേരിട്ടിരിക്കുന്നത്.