Thursday 23 July 2020 11:17 AM IST : By സ്വന്തം ലേഖകൻ

ഈ യാത്ര ശരീരത്തിന്റെ ഊർജം വീണ്ടെടുക്കാൻ...! കാട്ടിലൂടെ മനീഷ: വിഡിയോയും ചിത്രങ്ങളും വൈറൽ

maneesha

കാൻസറിനോട് പൊരുതി ജയിച്ചയാളാണ് ബോളിവുഡിന്റെ താരസുന്ദരി മനീഷ കൊയ്‌രാള.

2012ലാണ് മനീഷയ്ക്ക് അണ്ഡാശയ കാന്‍സറാണെന്ന് സ്ഥിരീകരിക്കപ്പെട്ടത്. ഏറെക്കാലം ചികിത്സയിലായിരുന്ന താരം രോഗം പൂര്‍ണ്ണമായി ഭേദമായതോടെ ജീവിതത്തിന്റെ പ്രാധാന്യത്തെ കുറിച്ചും ശരീരത്തിന്റെയും മനസിന്റെയും ആരോഗ്യം കാത്തുസൂക്ഷിക്കുന്നതിനെ കുറിച്ചും സമൂഹമാധ്യമങ്ങളില്‍ ആരാധകരുമായി സംവദിക്കുക പതിവാണ്.

ഇപ്പോൾ ശരീരത്തിന്റെ ശക്തി വീണ്ടെടുക്കാനുള്ള യാത്രയിലാണ് മനീഷ. ഇൻസ്റ്റഗ്രാമിൽ താരം പങ്കുവച്ച ചിത്രങ്ങളും വിഡിയോകളും ഇതിനോടകം വൈറൽ ആണ്.

കാട്ടിലേക്കുള്ള വഴിയും, അതിലൂടെയുള്ള ശാന്തമായ യാത്രയുമാണ് ചിത്രങ്ങളിലും വിഡിയോയിലുമുള്ളത്. കവി റോബര്‍ട്ട് ഫ്രോസ്റ്റിന്റെ ‘മൈല്‍സ് ടു ഗോ ബിഫോര്‍ ഐ സ്ലീപ്...’ എന്ന പ്രശസ്തമായ വരികള്‍ കുറിച്ചാണ് ഇക്കുറി കാട്ടിലേക്കുള്ള യാത്രയുടെ വിശേഷങ്ങള്‍ മനീഷ പങ്കുവച്ചിരിക്കുന്നത്.