Wednesday 04 December 2019 11:50 AM IST : By സ്വന്തം ലേഖകൻ

‘ജീവിതം നൽകിയ ഈ രണ്ടാമത്തെ അവസരത്തിന് നന്ദി’! ആ വേദനയുടെ ഓർമ പങ്കുവച്ച് മനീഷ

maneesha-new

കാൻസറിനോട് പൊരുതി ജയിച്ചാണ് ബോളിവുഡിലെ താരറാണിയായിരുന്ന മനീഷ കൊയ്‌രാളയുടെ ഇപ്പോഴത്തെ ജീവിതം.

അസുഖനാളുകളെക്കുറിച്ചും പോരാട്ടങ്ങളെക്കുറിച്ചും കാൻസർ പഠിപ്പിച്ച പാഠങ്ങളെക്കുറിച്ചുമൊക്കെ തന്റെ അനുഭവക്കുറിപ്പുകളുടെ സമാഹാരമായ ‘ഹീൽഡ്: ഹൗ കാൻസർ ഗേവ് മീ എ ന്യൂ ലൈഫ്’ എന്ന പുസ്തകത്തിൽ മനീഷ എഴുതിയിട്ടുണ്ട്.

ഇപ്പോഴിതാ, ആശുപത്രിക്കിടക്കയിൽ അബോധാവസ്ഥയിൽ കിടക്കുന്ന കാലത്തെ ഒരു ഓർമച്ചിത്രമാണ് മനീഷ ട്വിറ്ററിൽ പങ്കുവച്ചിരിക്കുന്നത്. അതോടൊപ്പം നേപ്പാളിലെ മഞ്ഞുമൂടിയ പർവതനിരകളുടെ മുകളിൽ നിൽക്കുന്ന പുതിയ ചിത്രവും ഉണ്ട്.

‘ജീവിതം നൽകിയ ഈ രണ്ടാമത്തെ അവസരത്തോടെ എന്നെന്നും നന്ദിയുണ്ട്. സുപ്രഭാതം സുഹൃത്തുക്കളെ, ഇതൊരു അത്ഭുതകരമായ ജീവിതവും സന്തോഷകരവും ആരോഗ്യകരവുമായ ജീവിതം നയിക്കാനുള്ള അവസരവുമാണെ’ന്ന് മനീഷ ചിത്രത്തോടൊപ്പം കുറിച്ചു.