Wednesday 21 September 2022 12:29 PM IST : By സ്വന്തം ലേഖകൻ

‘വൈരമുത്തുവിന്റെ കഴിവിൽ തെല്ലും സംശയം ഇല്ല...പക്ഷേ...’: വിശദീകരണവുമായി മണിരത്നം

manirathnam

എന്തുകൊണ്ട് പൊന്നിയിൻ സെൽവൻ ഒന്നാം ഭാഗത്തിൽ നിന്നു ഗാനരചയിതാവ് വൈരമുത്തുവിനെ ഒഴിവാക്കിയെന്നതിന് വിശദീകരണവുമായി ചിത്രത്തിന്റെ സംവിധായകൻ മണിരത്നം.

2019 ലെ റിപ്പോർട്ടുകളനുസരിച്ചു,‘പൊന്നിയിൻ സെൽവന്‍’ ലെ 12 പാട്ടുകൾ വൈരമുത്തു എഴുതുമെന്നായിരുന്നു വിവരം. എന്നാൽ ചിൻമയി ശ്രീപദയുൾപ്പടെയുള്ളവർ വൈരമുത്തുവിനെതിരെ രംഗത്തെത്തുകയും അദ്ദേഹത്തിനെതിരെ മീ ടു ആരോപണങ്ങൾ ഉയരുകയും ചെയ്തതോടെ, വൈരമുത്തുവുമായി ചേർന്ന് പ്രവർത്തിക്കുന്നതിന് മണിരത്നത്തിനും എ. ആർ. റഹ്മാനുമെതിെര വലിയ വിമർശനം ഉണ്ടായി.

സാക്ഷാൽ കരുണാനിധി വരെ പ്രശംസിച്ച വൈരമുത്തുവിന്റെ കഴിവിൽ തനിക്ക് തെല്ലും സംശയം ഇല്ലെന്നും നിരവധി തവണ അദ്ദേഹവുമൊന്നിച്ച് പ്രവർത്തിച്ചിട്ടുണ്ടെന്നും പറഞ്ഞ മണിരത്നം പുതിയ ആളുകൾക്ക് അവസരം നൽകേണ്ടതുണ്ടെന്ന് വെളിപ്പെടുത്തി. പുതിയ ആളുകൾ, പ്രതിഭകൾ നിരവധി വരുന്നുണ്ടെന്നും അവർക്ക് കൂടി അവസരങ്ങൾ നൽകുന്നതിന്റെ ഭാഗമായാണ് പൊന്നിയിൽ സെൽവനിൽ അദ്ദേഹത്തെ സമീപിക്കാതിരുന്നതെന്നും മണിരത്നം വിശദമാക്കി.