Monday 14 November 2022 02:24 PM IST

ഇതാ എന്റെ പ്രണയം; ഗൗതം കാർത്തികുമായുള്ള വിവാഹത്തെ കുറിച്ച് മഞ്ജിമ മോഹൻ

Roopa Thayabji

Sub Editor

manjima-lover-interview-vanitha-cover

നമ്മുടെ ബേബി മഞ്ജിമയ്ക്കു വിവാഹമായോ... മലയാളത്തിൽ തുടങ്ങി തമിഴിൽ നായികയായി ചുവടുറപ്പിച്ച മഞ്ജിമ മോഹൻ ഈയിടെയാണ് ആ സന്തോഷവാർത്ത പുറത്തുവിട്ടത്, തമിഴ്നടൻ ഗൗതം കാർത്തിക്കുമായി പ്രണയമാണ്.

‘‘മുൻപൊരിക്കൽ വിവാഹവാർത്ത കേട്ട് അച്ഛൻ വിളിച്ചു, ‘കെട്ടാൻ പോകുന്നെന്നു കേട്ടല്ലോ, കൺഗ്രാജുലേഷൻസ്...’ അന്ന് ആരോടും ഒന്നും പറഞ്ഞില്ല. ജീവിതത്തിലെ ഏറ്റവും സ്വകാര്യമായ ഒന്നാണ് പ്രണയം. അതു വെളിപ്പെടുത്താൻ അതിന്റേതായ സമയമുണ്ടല്ലോ.

‘ദേവരാട്ടം’ സിനിമയിൽ നായികാ നായകന്മാരായ കാലത്താണ് ഞാനും ഗൗതമും സുഹൃത്തുക്കളായത്. എന്റെ അപകടത്തിനു ശേഷമാണ് ആ സുഹൃത്ത് എത്രത്തോളം പ്രിയപ്പെട്ടവനാണെന്നു മനസ്സിലായത്. പാദം മുറിച്ചു കളയേണ്ടി വരുമെന്നു േകട്ടപ്പോൾ ഞാൻ മാനസികമായി തളർന്നു. അച്ഛനും അമ്മയ്ക്കും എന്നെ എങ്ങനെ ആശ്വസിപ്പിക്കണമെന്ന് അറിയില്ലായിരുന്നു. അന്നു കൂടെ നിന്നത് ഗൗതമാണ്. ഓരോ ദിവസവും ഞങ്ങളുടെ അടുപ്പം കൂടിക്കൂടി വന്നു. അച്ഛനും അമ്മയ്ക്കുമൊക്കെ ഗൗതമിനെ വലിയ ഇഷ്ടമാണ്.’’

manjima-lover-interview-vanitha

വിവാഹത്തെ കുറിച്ചും ജീവിതം ഉലച്ച അപകടത്തെ കുറിച്ചുമെല്ലാം മഞ്ജിമ മോഹൻ പറയുന്ന അഭിമുഖത്തിന്റെ പൂർണരൂപം, നവംബർ രണ്ടാം ലക്കം വനിതയിൽ...