Thursday 22 August 2019 11:11 AM IST : By സ്വന്തം ലേഖകൻ

‘നിങ്ങളുടെ സ്നേഹത്തിനും പ്രാർത്ഥനയ്ക്കും നന്ദി; ഞങ്ങൾ പൂർണ്ണമായും സുരക്ഷിതർ’: മണാലിയിൽ നിന്ന് മഞ്ജു!

manju-himachal008gdswadghhu

ഹിമാചലില്‍ മഴക്കെടുതിയില്‍ കുടുങ്ങിപ്പോയ നടി മഞ്ജു വാരിയരും സംഘവും സുരക്ഷിതരായി മണാലിയിലെത്തി. രണ്ട് ദിവസത്തെ സിനിമാ ചിത്രീകരണത്തിനുശേഷം ഇവർ നാട്ടിലേക്ക് മടങ്ങും. സനൽകുമാർ ശശിധരൻ സംവിധാനം ചെയ്യുന്ന ‘കയറ്റം’ എന്ന ചിത്രത്തിന് വേണ്ടിയാണ് ഇവർ മണാലിയിൽ എത്തിയത്. ഭദ്രമായി എത്തിച്ചേർന്ന വിവരം താരം തന്നെ ആരാധകരുമായി ഫെയ്‌സ്ബുക്കിൽ പങ്കുവച്ചു.

"വളരെയധികം സന്തോഷത്തോടെ നിങ്ങളോട് പങ്കുവയ്ക്കുന്നു, ഞാനും സനൽകുമാർ ശശിധരൻ സംവിധാനം ചെയ്യുന്ന ‘കയറ്റം’ സിനിമയുടെ മുഴുവൻ സംഘവും മനാലിയിൽ അർദ്ധരാത്രിയോടെ സുരക്ഷിതരായി എത്തിച്ചേർന്നു. മഞ്ഞുവീഴ്ചയും മണ്ണിടിച്ചിലും കാരണം  ഹിമാചൽ പ്രദേശിലെ ഷിയാഗോരു, ഛത്രു എന്നീ പ്രദേശങ്ങളിൽ ആറു ദിവസം കുടുങ്ങിയിരുന്നു. രക്ഷാപ്രവർത്തനം വളരെ വേഗത്തിലും ഉത്തരവാദിത്വത്തോടെയും നടത്തിയ എല്ലാ നല്ല മനസ്സുകൾക്കും നന്ദി. 

ഇപ്പോൾ പൂർണ്ണമായും ഞങ്ങൾ സുരക്ഷിതരാണ്. ഇക്കാര്യം നിങ്ങളെ അറിയിക്കുന്നതിൽ വളരെയധികം സന്തോഷവും ആശ്വാസവുമുണ്ട്. നിങ്ങളുടെ ഓരോരുത്തരുടെയും സ്നേഹം, പരിചരണം, ഉത്കണ്ഠ, പ്രാർത്ഥന എല്ലാത്തിനും ഒരുപാട് നന്ദി. കേരളത്തിലെ വെള്ളപ്പൊക്കത്തെക്കുറിച്ച് അറിഞ്ഞപ്പോൾ ഞെട്ടിപ്പോയി. ദുരിതത്തിൽ കഴിഞ്ഞ വർഷത്തെ പോലെ ഇത്തവണയും നമ്മൾ ഒരുമിച്ച് നിൽക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു."- മഞ്ജു ഫെയ്‌സ്ബുക്കിൽ കുറിച്ചു.  

Tags:
  • Movies