Tuesday 12 January 2021 09:21 AM IST : By സ്വന്തം ലേഖകൻ

ക്ലൈമാക്സ് ഉൾപ്പടെ പ്രധാന ഭാഗങ്ങള്‍ സോഷ്യൽ മീഡിയയിൽ ? തിയറ്ററിലെത്തുവോളം കാത്തിരിക്കണമെന്ന് ലോകേഷ്

master

പ്രേക്ഷകർ വലിയ ആവേശത്തോടെയാണ് വിജയ് നായകനാകുന്ന ‘മാസ്റ്റർ’ കാത്തിരിക്കുന്നത്. ചിത്രം നാളെ റിലീസിനൊരുങ്ങുകയാണ്. പക്ഷേ, ചിത്രത്തിന്റെ ക്ലൈമാക്സ് ഉൾപ്പടെ ചില രംഗങ്ങള്‍ ചോർന്നതാണ് ഇപ്പോൾ അണിയറ പ്രവർത്തകരെയും ആരാധകരെയും ആശങ്കയിലാക്കുന്നത്.

ചിത്രത്തിന്റെ പ്രധാന ഭാഗങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചു. ചോര്‍ന്നത് വിതരണക്കാര്‍ക്കായി നടത്തിയ പ്രത്യേക പ്രദർശനത്തിനിടെയെന്ന് സംശയം. വിതരണക്കമ്പനിയിലെ ജീവനക്കാരനെതിരെ അണിയറ പ്രവർത്തകർ പൊലീസില്‍ പരാതി നൽകി.

ചിത്രത്തിന്റെ സംവിധായകൻ ലോകേഷ് കനഗരാജ് ആണ് ചിത്രം ചോർന്നത് വെളിപ്പെടുത്തിയത്. ഒന്നര വർഷത്തെ കഷ്ടപ്പാടിനൊടുവിലാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നതെന്നും തിയറ്ററിലെത്തുവോളം കാത്തിരിക്കണമെന്നും ചിത്രത്തിലെ ചോർന്ന രംഗങ്ങൾ ഏതെങ്കിലും വിധത്തിൽ ലഭിച്ചാൽ അതു മറ്റുള്ളവർക്കു കൈമാറാതിരിക്കുകയെന്നും അദ്ദേഹം ട്വിറ്ററിലൂടെ അഭ്യർഥിച്ചു.