Wednesday 01 February 2023 09:24 AM IST : By സ്വന്തം ലേഖകൻ

‘തമിഴിൽ ഇതിലും മികച്ച അരങ്ങേറ്റം കിട്ടാനില്ല’: ‘ദളപതി 67’ താരനിരയിൽ‌ മാത്യു തോമസും

mathew

വൻ താരനിരയുമായി ‘ദളപതി 67’. മാസ്റ്ററിനു ശേഷം വിജയ്‌യെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സഞ്ജയ് ദത്ത്, അർജുൻ സർജ, മിഷ്കിൻ, ഗൗതം വാസുദേവ് മേനോൻ എന്നിവർക്കൊപ്പം മലയാളത്തിന്റെ യുവതാരം മാത്യു തോമസും ഒരു പ്രധാന വേഷത്തിൽ എത്തും.

സിനിമയുടെ ചിത്രീകരണം ഫെബ്രുവരി ഒന്നിന് കശ്മീരില്‍ ആരംഭിക്കും. സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ എസ്.എസ് ലളിത് കുമാറാണ് ചിത്രം നിര്‍മിക്കുന്നത്. ജഗദീഷ് പളനിസ്വാമിയാണ് സഹനിര്‍മാണം. അനിരുദ്ധ് ആണ് സംഗീതം. മനോജ് പരമഹംസയാണ് ഛായാഗ്രഹണം. അന്‍പറിവാണ് സംഘട്ടനം. എഡിറ്റിങ് – ഫിലോമിന്‍ രാജ്.

‘വിജയ് ചിത്രത്തിൽ, ലോകേഷ് കനകരാജിന്റെ സംവിധാനത്തിൽ അഭിനയിക്കുന്നു. തമിഴിൽ ഇതിലും മികച്ച അരങ്ങേറ്റം കിട്ടാനില്ല’ എന്നാണ് ചിത്രത്തിന്റെ ഭാഗമാകുന്നതിനെക്കുറിച്ച് മാത്യു തോമസ് പ്രതികരിച്ചിരിക്കുന്നത്. ക്രിസ്റ്റി, നെയ്മർ, ജാക്കസൺ ബസാർ യൂത്ത്, കപ്പ് തുടങ്ങിയ ചിത്രങ്ങളാണ് മാത്യുവിന്റെതായി ഇനി മലയാളത്തിൽ വരാനുള്ളത്.