Wednesday 20 March 2019 06:08 PM IST : By സ്വന്തം ലേഖകൻ

പരീക്ഷാ ടൈമിൽ‌ തന്നെ കോപ്പിയടിച്ചു കളഞ്ഞല്ലോ പൊന്നേ; പാർവ്വതിയെ ട്രോളിക്കൊന്ന് മാത്തുക്കുട്ടി

parvathy

സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ നിന്നും താത്കാലിക അവധിയെടുത്തിരുന്ന പാർവ്വതി ഇപ്പോഴിതാ കിടിലം ഒരു പോസ്റ്റുമായി തിരിച്ചെത്തിയിരിക്കുകയാണ്. ഇൻസ്റ്റാഗ്രാമിൽ കലക്കനൊരു ഫോട്ടോ പോസ്റ്റ് ചെയ്താണ് പ്രേക്ഷകരുടെ പ്രിയതാരത്തിന്റെ വരവ്. ഇപ്പോഴിതാ പാർവതി ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രത്തെ ട്രോളി രംഗത്തെത്തിയിരിക്കുകയാണ് അവതാരകനായ മാത്തുക്കുട്ടി. ഇരുനിറങ്ങളുള്ള കുർത്ത അണിഞ്ഞാണ് പാര്‍വതിയുടെ ചിത്രം. പൂർണിമ ഇന്ദ്രജിത്ത് ആണ് വസ്ത്രം ഡിസൈൻ ചെയ്തിരിക്കുന്നത്. 

ഇതേ നിറങ്ങളിലുള്ള ഷർട്ടും പാന്റ്സും നേരത്തെ മാത്തുക്കുട്ടിയും കലേഷും ടെലിവിഷൻ ഷോയ്ക്കിടെ ധരിച്ചിരുന്നു. ഈ വസ്ത്രം പാർവതി കോപ്പിയടിച്ചെന്നാണ് മാത്തുക്കുട്ടിയുടെ ട്രോൾ. 'എന്നാലും ഈ പരീക്ഷാ ടൈമിൽ തന്നെ കോപ്പിയടിച്ച് കളഞ്ഞല്ലോ പൊന്നേ' എന്ന അടിക്കുറിപ്പോടെയാണ് മാത്തുക്കുട്ടി ഈ ചിത്രം പങ്കുവെച്ചത്. 

'ഉയരെ' ആണ് പാർവതിയുടെ പുറത്തിറങ്ങാനുള്ള ചിത്രം. ആസിഡ് ആക്രമണത്തിന് ഇരയായ പെൺകുട്ടിയുടെ കഥ പറയുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മനു അശോകൻ ആണ്.