Thursday 06 January 2022 02:37 PM IST : By സ്വന്തം ലേഖകൻ

‘2022 ൽ എന്റെ വീട്ടിൽ വന്ന ആദ്യ അതിഥി... മിസ്റ്റർ കൊറോണ’: ചിത്രവും കുറിപ്പും പങ്കുവച്ച് മീന

meena

നടി മീനയ്ക്കും കുടുംബത്തിനും കോവിഡ്. മീനയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. ‘2022 ൽ എന്റെ വീട്ടിൽ വന്ന ആദ്യ അതിഥി. മിസ്റ്റർ കൊറോണ. അദ്ദേഹത്തിന് എന്റെ മുഴുവൻ കുടുംബത്തെയും വല്ലാതങ്ങ് ഇഷ്ടമായി. എന്നാൽ അധികകാലം അതിനെ വീട്ടിലിരുത്താൻ ഞാൻ ഉദ്ദേശിക്കുന്നില്ല. നിങ്ങളും ജാഗരൂകരാകുവിൻ. ആരോഗ്യത്തോടെ ഇരിക്കൂ. രോഗം പടർത്താതിരിക്കാനും ശ്രദ്ധിക്കൂ’. –മീന കുറിച്ചു.

അതേ സമയം, മീന പ്രധാനവേഷത്തിലെത്തുന്ന മോഹൻലാൽ – പൃഥ്വിരാജ് ചിത്രം ‘ബ്രോ ഡാഡി’ റിലീസിനൊരുങ്ങുകയാണ്.