Friday 16 April 2021 09:16 AM IST : By സ്വന്തം ലേഖകൻ

റാണി കലിപ്പിലാണ്! ‘ദൃശ്യം 2’ ലൊക്കേഷനിലെ രസകരമായ നിമിഷങ്ങൾ: ചിത്രം പങ്കുവച്ച് മീന

meena

ദൃശ്യം 2 തെലുങ്ക് പതിപ്പിന്റെ ചിത്രീകരണത്തിനിടെ പകർത്തിയ രസികൻ ചിത്രവുമായി തെന്നിന്ത്യയുടെ പ്രിയതാരം മീന. മലയാളത്തിലെ നായിക മീന തന്നെ തെലുങ്കിലും പ്രസ്തുത കഥാപാത്രത്തെ അവതരിപ്പിക്കുമ്പോൾ, മലയാളത്തിൽ ആശ ശരത്ത് അവതരിപ്പിച്ച പൊലീസ് കഥാപാത്രത്തെ തെലുങ്കിൽ നദിയ മൊയ്തുവാണ് അവതരിപ്പിക്കുന്നത്.

നദിയയുടെ കഴുത്തിൽ പിടിക്കും പോലെ നിൽക്കുന്ന മീനയാണ് ചിത്രത്തിൽ. ചിത്രം ഇതിനോടകം വൈറൽ ആണ്.

ദൃശ്യത്തിന്റെ സംവിധായൻ ജീത്തു ജോസഫ് തന്നെയാണ് തെലുങ്കു പതിപ്പും സംവിധാനം ചെയ്യുന്നത്. വെങ്കിടേഷാണ് നായകൻ. തെലുങ്കിലെത്തുമ്പോൾ ജ്യോതി എന്നാണ് മീനയുടെ കഥാപാത്രത്തിന്റെ പേര്.