Saturday 24 November 2018 03:04 PM IST : By സ്വന്തം ലേഖകൻ

കുഞ്ഞനുജത്തിയുടെ നൂലുകെട്ടിന് കസവുസാരിയിൽ തിളങ്ങി മീനാക്ഷി! ചിത്രങ്ങൾ കാണാം

meenootty-maha1

ദിലീപ്- കാവ്യ മാധവൻ ദമ്പതികളുടെ കുഞ്ഞുമാലാഖയുടെ പേരിടൽ ചടങ്ങിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. അതേസമയം ഈ ചിത്രങ്ങളിലൊന്നും മൂത്ത മകൾ മീനാക്ഷിയെ കണ്ടിരുന്നില്ല. എന്നാലിപ്പോൾ കസവു സാരിയുടുത്ത് ബന്ധുക്കൾക്കൊപ്പം നിൽക്കുന്ന മീനാക്ഷിയുടെ ചിത്രങ്ങളും പുറത്തുവന്നു.

വിജയദശമി ദിനത്തിൽ ജനിച്ച മകൾക്ക് മഹാലക്ഷ്മി എന്നാണ് പേരിട്ടിരിക്കുന്നത്. കുഞ്ഞിന് പേര് നിർദേശിച്ചതും മീനാക്ഷിയെന്നാണ് അഭ്യൂഹങ്ങൾ. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങിന്റെ ചിത്രങ്ങൾ ദിവസങ്ങൾക്ക് മുൻപ് ഇൻസ്റ്റാഗ്രാമിലൂടെ പുറത്തുവന്നിരുന്നു. കസവുസാരിയിൽ തിളങ്ങിയ കാവ്യയുടെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമായിരുന്നു.

meenootty-maha2

കാവ്യയുടെ മേക്കപ്പ് ആര്‍ട്ടിസ്റ്റായ ഉണ്ണിയാണ് കാവ്യയ്ക്കും ദിലീപിനുമൊപ്പമുള്ള ചിത്രം ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവച്ചത്. കുഞ്ഞിന്റെ 28 ാം ദിവസത്തെ പേരിടൽ ചടങ്ങിന് എടുത്ത ചിത്രം കൂടിയായിരുന്നു അത്. "കുഞ്ഞുവാവയ്‌ക്കൊപ്പം ജീവിതകാലം മുഴുവന്‍ സന്തോഷത്തോടെ ജീവിക്കാന്‍ എല്ലാവിധ ആശംസകളും. ഈ ചടങ്ങിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. സുന്ദരി മമ്മയും എന്റെ അടുത്ത സുഹൃത്തും."- ചിത്രം പങ്കുവച്ച് കൊണ്ട് ഉണ്ണി പറയുന്നു.

കഴിഞ്ഞ വിജയദശമി ദിനത്തിലായിരുന്നു ദിലീപിനും കാവ്യയ്ക്കും ഒരു പെണ്‍കുഞ്ഞ് പിറന്നത്. മീനാക്ഷിക്ക് ഒരു കുഞ്ഞനുജത്തി കൂടി എത്തിയിരിക്കുന്നു എന്ന വാര്‍ത്ത ദിലീപ് ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചു. 2016 നവംബര്‍ 25 നായിരുന്നു ദിലീപ് കാവ്യയെ ജീവിതസഖിയാക്കിയത്. കാവ്യയുടെ പിറന്നാള്‍ ദിനത്തില്‍ ആരാധകര്‍ക്ക് സര്‍പ്രൈസുമായി ബേബി ഷവര്‍ പാര്‍ട്ടിയും നടന്നിരുന്നു. 

meenootty-maha3