Tuesday 16 July 2019 11:44 AM IST : By സ്വന്തം ലേഖകൻ

ക്യാമറക്കണ്ണിൽ ക്യൂട്ട് മീനാക്ഷി! വൈറലായി താരപുത്രിയുടെ കിടിലൻ എക്സ്പ്രഷൻസ്

meenakshi

ഇതുവരെ ഒരു സിനിമയിലും അഭിനയിച്ചിട്ടില്ലെങ്കിലും മീനാക്ഷിക്ക് സോഷ്യല്‍ മീഡിയയിൽ ആരാധകരേറെയാണ്. പൊതു ചടങ്ങിലും ആഘോഷ പരിപാടികളിലും അച്ഛൻ ദിലീപിനൊപ്പം മീനാക്ഷിയെത്തുമ്പോൾ ക്യാമറക്കണ്ണുകളും പിന്നാലെ പായാറുണ്ട്. നടൻ ദിലീപിന്റെ സഹോദരനും നിർമാതാവുമായ അനൂപ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പൂജാ ചടങ്ങിലേക്ക് മീനാക്ഷിയെത്തിയപ്പോഴും ക്യാമറക്കണ്ണുകൾ ഈ ‘കുട്ടി സുന്ദരിയുടെ’പിന്നാലെ കൂടിയിരുന്നു. ഇപ്പോഴിതാ ചടങ്ങിൽ നിന്നുള്ള മീനാക്ഷിയുടെ ഒരുപിടി ക്യൂട്ട് എക്സ്പ്രഷനുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

പൂജ ചടങ്ങ് താരസമ്പന്നമായിരുന്നുവെങ്കിലും ചടങ്ങിന്റെ മുഴുവൻ ശ്രദ്ധയും കവർന്നത് ദിലീപിന്റെ മകൾ മീനാക്ഷിയാണ്. കഴിഞ്ഞ ദിവസം നടി നമിത പ്രമോദിനൊപ്പമുള്ള മീനാക്ഷിയുടെ സെൽഫിയും ശ്രദ്ധേയമായിരുന്നു. ഇപ്പോൾ ചെന്നൈയിലാണ് മീനാക്ഷി പഠിക്കുന്നത്. ടിക് ടോക്ക് വിഡിയോകളിലൂടെയും മീനാക്ഷി താരമാണ്.

കൊച്ചി, അഞ്ചുമന ക്ഷേത്രത്തിൽ വച്ചാണ് അനൂപിന്റെ ചിത്രത്തിന്റെ പൂജ ചടങ്ങുകൾ നടന്നത്. ഹരിശ്രീ അശോകന്റെ മകൻ അർജുൻ അശോകൻ നായകനാവുന്ന ചിത്രം ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സാണ് നിർമിക്കുന്നത്. സന്തോഷ് ഏച്ചിക്കാനമാണ് തിരക്കഥാകൃത്ത്.

Tags:
  • Gossips
  • Mollywood