Monday 25 July 2022 02:30 PM IST : By സ്വന്തം ലേഖകൻ

‘അമൂല്യമായ ആ ഓർമ്മകൾക്ക് നന്ദി’; അച്ചുവും ഇജോയും വീണ്ടും കണ്ടുമുട്ടിയപ്പോൾ, സൗഹൃദം ആഘോഷിച്ച് നരേനും മീര ജാസ്മിനും

meera-jasmine-narain.jpg.image.845.440

അച്ചുവും ഇജോയുമായി മീര ജാസ്മിനും നരേനും തിളങ്ങിയ ചിത്രമാണ് ‘അച്ചുവിന്റെ അമ്മ’. ഇരുവരും സൂപ്പര്‍ഹിറ്റ് ജോഡികളായി മാറിയ ചിത്രത്തില്‍ ഉർവശിയായിരുന്നു മീര ജാസ്മിന്റെ അമ്മ വേഷത്തില്‍ എത്തിയത്. ഇപ്പോഴിതാ വർഷങ്ങൾക്കു ശേഷം നരേനെ കണ്ടുമുട്ടിയ സന്തോഷം പങ്കുവച്ചിരിക്കുകയാണ് മീര ജാസ്മിൻ. 

narain-meera-3.jpg.image.845.440

‘‘പുനസമാഗമങ്ങളുടെ ഏറ്റവും നല്ല കാര്യം അതാണ്. അത് നമ്മളെ സമയത്തിനു പിന്നിലേക്ക് നടത്തിക്കും. കടന്നുവന്ന വഴികളിൽ പ്രകാശിപ്പിച്ച എല്ലാ ഊഷ്മളതയും ആർദ്രതയും അനുഭവിപ്പിക്കുകയും ചെയ്യും. അമൂല്യമായ ആ ഓർമ്മകൾ പുനരുജ്ജീവിപ്പിച്ചതിന് നന്ദി പ്രിയപ്പെട്ട നരേൻ. ഏറ്റവും മികച്ചത് മാത്രം ഞാൻ നിങ്ങൾക്ക് ആശംസിക്കുന്നു. കാരണം നിങ്ങൾ തികച്ചും അതിന് അർഹനാണ്.’’– നരേനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ച് കൊണ്ട് മീരാ ജാസ്മിൻ കുറിച്ചു.

meera-nairain-3.jpg.image.845.440

അച്ചുവും ഇജോയും വീണ്ടും കണ്ടുമുട്ടിയപ്പോൾ എന്നായിരുന്നു ചിത്രത്തിന് ആരാധകർ നൽകിയ കമന്റ്. അച്ചുവിനും ഇജോയ്ക്കും ഒരു മാറ്റവുമില്ലെന്ന് അഭിപ്രായപ്പെട്ടവരുമുണ്ട്. അച്ചുവായി മീര എത്തിയപ്പോൾ അഡ്വക്കേറ്റ് ഇമ്മാനുവൽ ജോൺ എന്ന ഇജോയെയാണ് നരേൻ അവതരിപ്പിച്ചത്. മിന്നാമിന്നിക്കൂട്ടം, ഒരേ കടൽ എന്നീ സിനിമകളിലും മീര ജാസ്മിനും നരേനും ഒരുമിച്ചഭിനയിച്ചിട്ടുണ്ട്. 

narain-meera.jpg.image.845.440
Tags:
  • Movies