Tuesday 12 March 2019 04:58 PM IST : By സ്വന്തം ലേഖകൻ

പ്രസവശേഷം ശരീരഭാരം 97 കിലോയായി; ആറു മാസം കൊണ്ട് 23 കിലോ കുറച്ച് നടി മീരാ വാസുദേവൻ!

meera-vasudev1

മോഹന്‍ലാല്‍ ചിത്രം ‘തന്‍മാത്ര’യിലൂടെ മലയാളികൾക്ക് സുപരിചിതയായ നടിയാണ് മീര വാസുദേവ്. തന്മാത്രയുടെ വിജയത്തെ തുടർന്ന് നിരവധി സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്‌തെങ്കിലും വിവാഹിതയായതോടെ സിനിമയിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു താരം. നീണ്ട ഇടവേളയ്ക്ക് ശേഷം ഇപ്പോൾ മലയാള സിനിമയിലേക്ക് തിരിച്ചുവരവിന് ഒരുങ്ങുകയാണ് മീര.

അടുത്തിടെ ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ 37 വയസ്സുകാരിയായ മീര തന്റെ ഫിറ്റ്നസ് രഹസ്യം വെളിപ്പെടുത്തി. മകൻ ഉണ്ടായതിനു ശേഷം ശരീരഭാരം കൂടിയതും, പിന്നീട് കഷ്ടപ്പെട്ട് ഭാരം കുറച്ചത് കൃത്യമായ വർക്ക്ഔട്ടിലൂടെയാണെന്നും താരം പറയുന്നു.

meera-vasudev3

പ്രണയം നിരസിച്ചു; വിദ്യാർത്ഥിനിയെ നടുറോഡിൽ പെട്രോളൊഴിച്ച് തീകൊളുത്തി; വിഡിയോ

‘ചേട്ടന്റെ അടിവസ്ത്രം ചേട്ടൻ തന്നെ അലക്കിക്കോളാം’; ആങ്ങള ചമയുന്ന സ്ത്രീസംരക്ഷരുടെ ഉള്ളിലിരുപ്പ്; സരസമായ കുറിപ്പ്

meera-vasudev2

‘പോക്സോ എന്തെന്ന് അറിഞ്ഞിരുന്നെങ്കിൽ, പേടിച്ചു വിറച്ചുപോകില്ലായിരുന്നു; അനുഭവം; കുറിപ്പ്

നൂറിന്റെ അവസരങ്ങൾ തട്ടിയെടുത്തിട്ടില്ല; അവരുടെ പിണക്കത്തിന് കാരണം ഇതാകാം! ആരോപണങ്ങളോട് ആദ്യമായി പ്രതികരിച്ച് പ്രിയ വാര്യർ

ആരാധകരുടെ മനം കവർന്ന് ദിലീപും അനു സിത്താരയും; ’ശുഭരാത്രി’യിലെ ചിത്രങ്ങൾ തരംഗമാവുന്നു!

‘ഏറെ നാളുകൾക്കുശേഷം എന്റെ തങ്കത്തിനൊപ്പമൊരു ഡിന്നർ ഡേറ്റ്’; നയൻസിനെ പ്രണയിച്ചു മതിവരാതെ വിഘ്നേഷ്!

"മകന്‍ ഉണ്ടായ സമയത്ത് എന്റെ ശരീരഭാരം 97 കിലോയായി കൂടിയിരുന്നു. ഡെലിവറിയ്ക്ക് ശേഷം തൈറോയിഡ്, ബിപി, വെര്‍ട്ടിഗോ തുടങ്ങിയ ചില പ്രശ്നങ്ങള്‍ ഉണ്ടായി. ഇതേ തുടർന്ന് ശരീരഭാരം വളരെയധികം കൂടി. ഏതാണ്ട് 97 കിലോ വരെയെത്തി. പിന്നീട് ജിമ്മിൽ പോയി കൃത്യമായി വർക്ക്ഔട്ട് ചെയ്തു തുടങ്ങി. ആറു മാസം കൊണ്ട് 23 കിലോ കുറച്ചു.

അറുപതുകളിലും ശരീരഭാരം ശ്രദ്ധിച്ച്, ആരോഗ്യവതിയായിരിക്കുന്ന മഡോണയാണ് എന്റെ ‘ഐഡല്‍’. ഇത്തരം ഗായകരുടെയും അഭിനേതാക്കളുടെയുമൊക്കെ ചിത്രങ്ങള്‍ ഞാന്‍ എന്റെ മൊബൈല്‍ ഫോണില്‍ സൂക്ഷിച്ചിട്ടുണ്ട്. ഡയറ്റ് പാലിക്കാനും, വര്‍ക്ക്‌ഔട്ട്‌ ചെയ്യാനുമൊക്കെയുള്ള എനര്‍ജി കിട്ടാന്‍ അതിലേക്ക് ഒന്ന് നോക്കിയാല്‍ മതി."- മീര പറയുന്നു.