Tuesday 07 July 2020 02:53 PM IST : By സ്വന്തം ലേഖകൻ

‘ചിരുവാണ് എന്റെ ചിരികൾക്കു പിന്നിലെ കാരണം... നീയെനിക്ക് തന്നതെല്ലാം വിലപ്പിടിപ്പുള്ളതാണ്’! ചിരുവിന്റെ ഓർമകളിൽ വീണ്ടും മേഘ്ന

megna

ചിരുവിന്റെ ഓർമകളിൽ വീണ്ടും മേഘ്ന. ചിരഞ്ജീവി യാത്രയായിട്ട് ഒരു മാസം പിന്നിടുമ്പോൾ താരത്തിന്റെ ആത്മശാന്തിക്കായി വീട്ടിൽ നടത്തിയ പ്രത്യേക പ്രാർത്ഥനായോഗത്തിന്റെ ചിത്രങ്ങള്‍ പങ്കുവച്ച് മേഘ്ന ഇൻസ്റ്റഗ്രാമിൽ കുറിച്ചതാണ് വൈറൽ.

ജൂൺ ഏഴിനാണ് ഹൃദയാഘാതത്തെ തുടർന്ന് കന്നട നടനും നടി മേഘ്ന രാജിന്റെ ഭർത്താവുമായ ചിരഞ്ജീവി സർജ അന്തരിച്ചത്. 39 വയസ്സായിരുന്നു.

‘പ്രിയപ്പെട്ട ചിരു…നീയൊരു ആഘോഷമായിരുന്നു, എന്നുമെപ്പോഴും… അങ്ങനെയല്ലാതെയിരിക്കാൻ നീ ആഗ്രഹിക്കുന്നില്ലെന്നറിയാം. ചിരുവാണ് എന്റെ ചിരികൾക്കു പിന്നിലെ കാരണം, നീയെനിക്ക് തന്നതെല്ലാം വിലപ്പിടിപ്പുള്ളതാണ്’ മേഘ്ന കുറിച്ചു.

ആദ്യത്തെ കൺമണിയെ കാത്തിരിക്കുകയാണ് മേഘ്ന ഇപ്പോൾ. മേഘ്ന 4മാസം ഗർഭിണിയായിരിക്കെയാണ് ചിരഞ്ജീവിയുടെ മരണം.