Monday 20 September 2021 02:52 PM IST : By സ്വന്തം ലേഖകൻ

പണത്തിന് വേണ്ടി എന്തും ചെയ്യാമോ...നിയമപരമായി നേരിടും: വിവാഹവാർത്ത: പ്രതികരണവുമായി താരം

megna-raj

ടി മേഘ്‌നരാജും താനും വിവാഹിതരാകുന്നുവെന്ന തരത്തില്‍ സാമൂഹികമാധ്യമങ്ങളില്‍ നടക്കുന്ന പ്രചാരണത്തിനെതിരെ കന്നട നടനും ബിഗ് ബോസ് താരവുമായ പ്രഥം. മേഘ്‌ന പുനര്‍വിവാഹിതയാകുന്നുവെന്ന് കുറച്ച് ദിവസങ്ങളായി സാമൂഹികമാധ്യമങ്ങളില്‍ പ്രചരണ ശക്തമാണ്. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതാണ് കാരണം. വാര്‍ത്തകളോട് മേഘ്‌ന പ്രതികരിച്ചില്ല.

പണത്തിന് വേണ്ടി എന്തു വാര്‍ത്തയും കെട്ടിച്ചമക്കുന്നവരെ നിയമപരമായി നേരിടുമെന്ന് പ്രഥം കുറിച്ചു. ഒരു യൂട്യൂബ് ചാനലിന്റെ വിഡിയോയുടെ സ്ക്രീൻ ഷോട്ട് പങ്കുവച്ചായിരുന്നു താരത്തിന്റെ പ്രതികരണം.

കന്നട നടന്‍ ചിരഞ്ജീവി സര്‍ജയായിരുന്നു മേഘ്‌നയുടെ ഭര്‍ത്താവ്. ഹൃദയാഘാതത്തെ തുടര്‍ന്ന് 2020 ജൂണ്‍ 7 നായിരുന്നു ചിരഞ്ജീവിയുടെ മരണം. 2020 ഒക്ടോബറില്‍ മേഘ്‌നയ്ക്ക് ആണ്‍കുഞ്ഞു ജനിച്ചു. റയാന്‍ രാജ് സര്‍ജ എന്നാണ് മകന്റെ പേര്.