Friday 22 October 2021 02:39 PM IST : By സ്വന്തം ലേഖകൻ

മേഘ്നയുടെ കുഞ്ഞു രാജകുമാരന് ഒന്നാം പിറന്നാൾ: സന്തോഷം പങ്കുവച്ച്, ചിത്രങ്ങളും കുറിപ്പുമായി താരം

megna

മകൻ റയാന്റെ ഒന്നാം പിറന്നാവിന്റ സന്തോഷം പങ്കുവച്ച്, ചിത്രങ്ങളും കുറിപ്പുമായി നടി മേഘ്ന രാജ്. മേഘ്നയുടേയും അന്തരിച്ച നടൻ ചിരഞ്ജീവി സർജയുടെയും മകനാണ് റയാന്‍. പിറന്നാൾ ദിനത്തിൽ മകനെ ചേർത്തു പിടിച്ചിരിക്കുന്ന തന്റെ ചിത്രങ്ങളാണ് മേഘ്ന പങ്കുവച്ചിരിക്കുന്നത്.

‘നീയാണ് ഞങ്ങളുടെ ലോകം, സന്തോഷം, ഞങ്ങളുടെ എല്ലാം... ചീരു, നമ്മുടെ കുഞ്ഞു രാജകുമാരന് ഒന്നാം പിറന്നാൾ. നീ ഇത്ര വേഗം വലുതായെന്ന് എനിക്ക് വിശ്വസിക്കാനാവുന്നില്ല. പ്രിയപ്പെട്ട മകനെ നിന്നെ ഞങ്ങൾ സ്നേഹിക്കുന്നു. നിനക്ക് പിറന്നാൾ ആശംസകൾ’ .– മേഘ്ന കുറിച്ചതിങ്ങനെ.

മേഘ്ന നാലു മാസം ഗർഭിണിയായിരിക്കെയായിരുന്നു ചിരജ്ഞീവി സർജയുടെ മരണം.