Wednesday 05 January 2022 11:20 AM IST : By സ്വന്തം ലേഖകൻ

കുഞ്ഞു റായനെ കൊഞ്ചിച്ച് അഹാനയും അനിയത്തിയും...: ചിത്രങ്ങൾ പങ്കുവച്ച് മേഘ്ന

megna

മലയാളത്തിന്റെ യുവനടി അഹാന, അനിയത്തി ഹൻസിക, അമ്മ സിന്ധു എന്നിവരെ കണ്ടതിന്റെയും സൗഹൃദം പുതുക്കിയതിന്റെയും സന്തോഷം പങ്കുവച്ച് നടി മേഘ്ന രാജ്. അഹാനയ്ക്കും കുടുംബത്തിനുമൊപ്പമുള്ള തന്റെയും മകൻ റായന്റെയും ചിത്രം മേഘ്ന ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത് ഇതിനോടകം വൈറലാണ്.

അഹാനയും അനിയത്തിയും റയാനെ താലോലിക്കുന്ന വിഡിയോകളും ചിത്രങ്ങളും ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ട്രെന്‍ഡിങ് ആണ്.

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മേഘ്‌ന രാജ്. താരത്തിന്റെ ഭര്‍ത്താവും കന്നഡ നടനുമായ ചിരഞ്ജീവി സര്‍ജയുടെ അപ്രതീക്ഷിത മരണം ഏവരെയും ഞെട്ടിച്ചിരുന്നു. മേഘ്‌ന ഗര്‍ഭിണിയായിരിക്കെയായിരുന്നു ഹൃദയാഘാതം മൂലം ചിരഞ്ജീവിയുടെ മരണം.