Thursday 23 May 2019 02:24 PM IST : By സ്വന്തം ലേഖകൻ

പ്രിയപ്പെട്ടവൾക്ക് സ്നേഹചുംബനം നൽകി ലാലേട്ടന്റെ പിറന്നാൾ ആഘോഷം! വിഡിയോ വൈറൽ

lal

സുഹൃത്തുക്കൾക്കൊപ്പമുള്ള, മോഹൻലാലിന്റെ പിറന്നാൾ ആഘോഷത്തിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ പങ്കു വച്ച് ആന്റണി പെരുമ്പാവൂർ. ഭാര്യ സുചിത്രയും മോഹൻലാലിന്റെ ചില സുഹൃത്തുക്കളുമാണ് പിറന്നാൾ ആഘോഷത്തിൽ പങ്കാളികളായത്.

കേക്ക് മുറിച്ചായിരുന്നു ആഘോഷം. വ്യത്യസ്തമായ നാലോളം കേക്കുകൾ ആഘോഷത്തിനായി ഒരുക്കിയിരുന്നു. മധുരം പങ്കു വച്ച ശേഷം പ്രിയതമ സുചിത്രയ്ക്ക് താരം സ്നേഹചുംബനം നൽകുന്നതും വിഡിയോയിൽ കാണാം.

ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധി പേരാണ് പിറന്നാൾ ദിനത്തിൽ മോഹൻലാലിന് ആശംസകൾ നേർന്നത്. പിറന്നാൾ ദിനത്തിൽ ആരാധകർക്കായി പുതിയ ബ്ലോഗ് കുറിപ്പും അദ്ദേഹം പങ്കുവച്ചിരുന്നു.