Tuesday 18 December 2018 10:15 AM IST : By സ്വന്തം ലേഖകൻ

കടിച്ച പാമ്പിനെക്കൊണ്ട് തന്നെ വിഷം ഇറക്കി; 'ഒടിയന്റെ' പോസ്റ്റർ തിരികെ ഒട്ടിച്ച് യുവാവ്!

odiyan-poster

ആളുകളുടെ ശ്രദ്ധയിൽപ്പെടാതെ പതുങ്ങിയെത്തി ഒടിയന്റെ പോസ്റ്റർ കീറുന്ന യുവാവിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. എന്നാൽ ഇക്കാര്യം അറിഞ്ഞതോടെ യുവാവിനെ വെറുതെ വിടാൻ മോഹൻലാൽ ആരാധകർ ഒരുക്കമായിരുന്നില്ല. യുവാവിനെ കയ്യോടെ പിടികൂടി, കീറിയ ആളെക്കൊണ്ടുതന്നെ പഴയ സ്ഥലത്ത് പോസ്റ്റർ ഒട്ടിച്ചശേഷമേ ലാലേട്ടന്റെ ആരാധകർ പിൻവാങ്ങിയുള്ളൂ. സംഭവത്തിന്റെ ഫോട്ടോസഹിതം മോഹൻലാൽ മീഡിയ ക്ലബ്ബ് എന്ന ഫെയ്സ്ബുക്ക് പേജിൽ പങ്കുവച്ചു.

ആരെങ്കിലും കാണുമോയെന്ന പേടിയോടെ റോഡരികിൽ പതിപ്പിച്ചിരിക്കുന്ന വലിയ പോസ്റ്റർ വലിച്ചുകീറുന്ന യുവാവിന്റെ വിഡിയോ മോഹൻലാൽ ഫാൻസ്‌ പേജുകളിൽ പോലും വൈറലായിരുന്നു. ആ പോസ്റ്റർ കീറുമ്പോൾ നിന്റെ മുഖത്തുളള പേടിയുണ്ടല്ലോ അതാണ് മോഹൻലാൽ എന്ന കുറിപ്പോടെയാണ് ഫാൻസ്‌ പേജുകളിൽ പ്രചരിച്ചിരുന്നത്.