Monday 26 October 2020 12:11 PM IST : By സ്വന്തം ലേഖകൻ

ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും ‘മൂക്കുത്തി അമ്മൻ’! ചർച്ചയായി ട്രെയിലർ

mookkuthi-amman

ചർച്ചയായി നയൻതാര നായികയാകുന്ന ‘മൂക്കുത്തി അമ്മൻ’ ട്രെയിലർ.

ഡിസ്നി പ്ലസ് ഹോട്സ്റ്റാറിലൂടെ,ദീപാവലി റിലീസായി നവംബർ 14നാണ് ചിത്രം റിലീസാവുന്നത്. ചിത്രത്തിന്റെ സംവിധായകരിലൊരാളായ ആർ.ജെ. ബാലാജിയാണ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ബാലാജിയും എൻ.ജെ. ശരവണനും ചേർന്ന് സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നതും ഇരുവരും ചേർന്നാണ്. സ്മൃതി വെങ്കട്ട്, ഉർവശി, അജയ് ഘോഷ്, ഇന്ദുജ രവിചന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.