Wednesday 19 January 2022 11:22 AM IST : By സ്വന്തം ലേഖകൻ

പുതിയ സൂപ്പർഹീറോയുടെ വരവ്...: ‘മൂൺ നൈറ്റ്’ ട്രെയിലർ ഹിറ്റ്

moon-night

മാർവൽ കോമിക്സിലെ സൂപ്പർഹീറോ കഥാപാത്രമായ ‘മൂൺ നൈറ്റി’നെ ആധാരമാക്കി പുതിയ വെബ്സീരിസുമായി ഡിസ്നി പ്ലസ്. ആറ് എപ്പിസോഡുകൾ ഉള്ള സീരിസ് മാർച്ച് 30 മുതൽ ഡിസ്നി പ്ലസില്‍ സ്ട്രീം ചെയ്ത് തുടങ്ങും.

ഓസ്കർ ഐസക് ആണ് ടൈറ്റിൽ കഥാപാത്രമായി എത്തുന്നത്. ഈഥൻ ഹോക്ക് ആണ് വില്ലൻ കഥാപാത്രമായ ആർതർ ഹരോയെ അവതരിപ്പിക്കുന്നത്.