Wednesday 12 May 2021 12:25 PM IST : By സ്വന്തം ലേഖകൻ

ഞാന്‍ മരിച്ചിട്ടില്ല, എനിക്ക് കൊവിഡ് ബാധിച്ചിട്ടുമില്ല! അഭ്യൂഹങ്ങൾ വിശ്വസിക്കരുതെന്ന് മുകേഷ് ഖന്ന

mukesh

താൻ ജീവനോടെയുണ്ടെന്നും മരിച്ചുവെന്ന അഭ്യൂഹങ്ങൾ വിശ്വസിക്കരുതെന്നും ബോളിവുഡ് നടൻ മുകേഷ് ഖന്ന.

മരണവിവരം അറിഞ്ഞ് ഫോണിലും മറ്റും ബന്ധപ്പെട്ട് കാര്യം അറിയാൻ ശ്രമിക്കുന്നവർക്ക് നന്ദി അറിയിക്കുന്നതായും അദ്ദേഹം വിഡിയോയിൽ പറഞ്ഞു.

‘എനിക്ക് യാതൊരു കുഴപ്പവുമില്ലെന്ന് പറയാനാണ് ഇപ്പോൾ ഞാനെത്തിയിരിക്കുന്നത്. പ്രചരിക്കുന്ന അഭ്യൂഹങ്ങൾ തള്ളിക്കളയണം. അതാണ് ഇപ്പോൾ ഞാനും ചെയ്യുന്നത്. ഞാൻ പൂർണമായും ആരോഗ്യവാനാണ്. എനിക്ക് നിങ്ങളുടെ അനുഗ്രഹവുമുണ്ട്. നിങ്ങളുടെ ആശങ്കയ്ക്ക് നന്ദി. നിരവധി ഫോൺ കോളുകളാണ് എനിക്ക് ലഭിക്കുന്നത്. അതുകൊണ്ടാണ് എനിക്ക് പ്രശ്നമൊന്നുമില്ലെന്ന് അറിയിക്കുന്നത്. എനിക്ക് കൊവിഡ് ബാധിച്ചിട്ടുമില്ല, ആശുപത്രിയിൽ അഡ്മിറ്റായിട്ടുമില്ല’.- മുകേഷ് ഖന്ന പറയുന്നു.

ശക്തിമാൻ എന്ന ടെലിവിഷൻ പരമ്പരയില്‍ ശക്തിമാൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് രാജ്യം മുഴുവൻ ആരാധകവൃന്ദത്തെ സൃഷ്ടിച്ച നടനാണ് മുകേഷ് ഖന്ന.