Saturday 18 August 2018 04:23 PM IST : By സ്വന്തം ലേഖകൻ

സാനിറ്ററി നാപ്കിനുകളും അടിവസ്ത്രങ്ങളും വേണം: അഭ്യർഥനയുമായി ഷാൻ

shanrahman.jpg.image.784.410

ഭക്ഷണ സാധനങ്ങളോടൊപ്പം തന്നെ ദുരിതാശ്വാസ ക്യാംപുകളിലേക്ക് വിതരണം ചെയ്യാൻ അടിയന്തരമായി സാനിറ്ററി നാപ്കിനുകളും അടിവസ്ത്രങ്ങളും വേണമെന്ന അഭ്യർഥനയുമായി സംഗീത സംവിധായകൻ ഷാൻ റഹ്മാൻ. ഇന്നലെ അയ്യായിരം പേരാണ് ഇതിനെല്ലാം ആവശ്യക്കാർ എങ്കിൽ ഇന്ന് അത് പതിനായിരമോ അതിൽ കൂടുതലോ ആകാം. ചിലപ്പോൾ വരുന്ന കുറച്ചു ദിവസത്തേക്ക് നമ്മുടെ അവസ്ഥ ഇതാകുമെന്നും ഷാൻ റഹ്മാൻ ഫെയ്സ് ബുക്കിൽ കുറിച്ചു.

ബ്രഡ്, ബിസ്കറ്റ്, ശുദ്ധ ജലം എന്നിവയ്ക്ക് ഒപ്പം തന്നെ മറ്റു ചില വസ്തുക്കളും കൂടി അത്യാവശ്യമാണ്. സാനിറ്ററി നാപ്കിനുകൾ, അടിവസ്ത്രങ്ങൾ, പുതപ്പ്, ഡയപ്പറുകൾ അങ്ങനെ നിരവധി വസ്തുക്കൾ നമുക്ക് ആവശ്യമുണ്ട്. ഇൻഫോ പാർക്കിലെ ചില്ലാക്സിലാണ് സഹായം എത്തിക്കേണ്ടത്. അവിടെ നിന്നും ജില്ലയിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ഇവ എത്തിക്കുമെന്നും ഷാൻ റഹ്മാൻ അറിയിച്ചു.

സഹായിച്ച എല്ലാവർക്കും നന്ദിയുണ്ട്. ഇന്നലെ മാത്രം എറണാകുളം ജില്ലയിലെ വിവിധ ദുരാതാശ്വാസ ക്യാംപുകളിലായി അയ്യായിരത്തിൽ അധികം ആളുകൾക്കാണ് ഭക്ഷണം എത്തിച്ചത്. വെള്ളപ്പൊക്കം ബാധിച്ചില്ലെന്നു പറഞ്ഞ് നമുക്കു മാറി നിൽക്കാനാകില്ല. കാരണം നമ്മുടെ ചുറ്റിലുമുള്ള നിരവധി പേർ ദുരിതം അനുഭവിക്കുകയാണ്. ഒരു കുടുംബം പോലെ ഒരുമിച്ചു നിന്ന് നമുക്ക് ഈ അവസ്ഥയെ നേരിടാമെന്നും ഷാൻ റഹ്മാൻ ഫെയ്സ്ബുക്കിൽ കുറിച്ചു.

more updates...