Thursday 23 January 2020 05:50 PM IST : By സ്വന്തം ലേഖകൻ

‘ആ വിജയ് ചിത്രത്തിലെ പാട്ട് ഞാൻ തിരുത്തിയെഴുതി’! വെളിപ്പെടുത്തലുമായി മിസ്കിൻ

mysskin-new

തമിഴിലെ പ്രിയസംവിധായകനാണ് മിസ്കിൻ. ഇപ്പോഴിതാ, ഒരു വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് അദ്ദേഹം. തന്റെ പുതിയ ചിത്രം ‘സൈക്കോ’യുടെ പരസ്യ പ്രചരങ്ങളുടെ ഭാഗമായി നൽകിയ അഭിമുഖത്തിനിടെയാണ് അദ്ദേഹത്തിന്റെ തുറന്നു പറച്ചിൽ.

തമിഴിന്റെ താരചക്രവർത്തി വിജയ് നായകനായ ‘യൂത്ത്’ എന്ന ചിത്രത്തിലെ സൂപ്പർഹിറ്റ് ഗാനം ‘ആൾ തോട്ട ഭൂപതി’ യുടെ വരികളിൽ താൻ മാറ്റം വരുത്തി എന്നാണ് അദ്ദേഹത്തിന്റെ അവകാശവാദം.

സഹസംവിധായകൻ ആയിരുന്ന സമയത്താണ് സംഭവം. പാട്ടിനു വേണ്ടി ആദ്യം എഴുതിയിരുന്ന വരികൾ തനിക്ക് ഇഷ്ടപ്പെടാത്തത് കൊണ്ടാണ് മാറ്റിയതെന്ന് അദ്ദേഹം പറയുന്നു. കബിലനാണ് പാട്ടിന്റെ വരികൾ ഒരുക്കിയിരുന്നത്.

ഇതിനോടകം മിസ്കിന്റെ വെളിപ്പെടുത്തൽ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാണ്.