Wednesday 29 January 2020 09:32 AM IST : By സ്വന്തം ലേഖകൻ

‘കയ്യിൽ എന്തെങ്കിലും കിട്ടിയിരുന്നെങ്കിൽ തല തല്ലിപ്പൊട്ടിച്ചേനെ’! വൈറലായി മിസ്കിന്റെ വാക്കുകൾ: വിഡിയോ വൈറൽ

mysskin-new

തമിഴിലെ മുൻനിര സംവിധായകനാണ് മിസ്കിൻ. തന്റെ പുതിയ ചിത്രം സൈക്കോയുടെ പരസ്യ പ്രചരണവുമായി ബന്ധപ്പെട്ടുള്ള പുതിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞ ഒരു സംഭവമാണ് ഇപ്പോൾ ചർച്ചയാകുന്നത്.

മിസ്കിന്റെ മുൻ ചിത്രമായ തുപ്പരിവാലനിൽ അനു ഇമ്മാനുവേലും ആൻഡ്രിയ ജറമിയയുമായിരുന്നു നായികമാർ. ചിത്രത്തിന്റെ ലൊക്കേഷനിൽ വച്ചു നടന്ന ഒരു സംഭവമാണ് മിസ്കിൻ പറയുന്നത്.

ഒരു എസ്കലേറ്ററിൽ വച്ചായിരുന്നു ഷൂട്ട്. കുർത്തയായിരുന്നു അനു ഇമ്മാനുവേലിന്റെ വേഷം. ആൻഡ്രിയ ധരിച്ചിരുന്നത് ജീൻസും. അനുവിനോട് ഡ്രസ് എസ്കലേറ്ററിൽ കുടുങ്ങാതെ സൂക്ഷിക്കണം എന്ന് ആൻഡ്രിയ മുന്നറിയിപ്പ് നൽകി. എന്നാൽ, താൻ തന്റെ കാര്യം നോക്കിയാൽ മതിയെന്നായിരുന്നു അനുവിന്റെ മറുപടി. ഇത് സംവിധായകനെ ദേഷ്യം പിടിപ്പിച്ചു. അപ്പോൾ തന്റെ കയ്യിൽ എന്തെങ്കിലും കിട്ടിയിരുന്നെങ്കിൽ അനുവിന്റെ തല തല്ലിപ്പൊട്ടിച്ചേനെ എന്നാണ് മിസ്കിൻ പറഞ്ഞത്.

ഈ അഭിമുഖത്തിന്റെ വിഡിയോ ഇപ്പോൾ വൈറൽ ആണ്.