Tuesday 07 April 2020 03:34 PM IST : By സ്വന്തം ലേഖകൻ

എത്ര സന്തോഷകരമായിരുന്നു ആ ദിവസങ്ങള്‍! ഇന്‍സ്റ്റഗ്രാമില്‍ ഇനി നദിയാ മൊയ്തുവും

nadiya

ഇന്‍സ്റ്റഗ്രാമില്‍ അക്കൗണ്ട് തുടങ്ങി മലയാളത്തിന്റെ പ്രിയ നടി നദിയാ മൊയ്തു. ഫാസില്‍ സംവിധാനം ചെയ്ത നോക്കെത്താ ദൂരത്ത് കണ്ണും നട്ട് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ നദിയ, സിനിമയുടെ ചിത്രീകരണത്തിനിടെ പകര്‍ത്തിയ ഒരു ചിത്രമാണ് ആദ്യമായി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. ചിത്രത്തില്‍ ഫാസിലിനെയും കാണാം.


എത്ര സന്തോഷകരമായിരുന്നു തന്റെ ആദ്യ ചിത്രത്തിന്റെ വര്‍ക്കെന്ന് നദിയ ചിത്രത്തിനൊപ്പം കുറിച്ചു.
ഫാസിലിനോട് എന്നെന്നും കടപ്പെട്ടിരിക്കുന്നു. ഈ വര്‍ഷങ്ങളില്‍ എല്ലാം തനിക്ക് പിന്തുണയും സ്‌നേഹവും നല്‍കിയ എല്ലാവരോടും ഒരുപാട് സ്‌നേഹമെന്നും നദിയ കുറിച്ചു.


1984ലാണ് നദിയയുടെ സിനിമാ അരങ്ങേറ്റം. മലയാളത്തിലെ മികച്ച നടിക്കുള്ള ഫിലിം ഫെയര്‍ അവാര്‍ഡ് തന്റെ ആദ്യ ചിത്രത്തിലൂടെ നദിയ നേടി.