Saturday 25 September 2021 02:16 PM IST : By സ്വന്തം ലേഖകൻ

‘ഇത് അൽപ്പം വേദനാജനകമായിരുന്നു’: വ്യക്തിജീവിതത്തെക്കുറിച്ചുള്ള ഗോസിപ്പുകൾ: മറുപടിയുമായി നാഗചൈതന്യ

nagachaithanya

തെന്നിന്ത്യൻ താരദമ്പതികളായ സമന്ത അക്കിനേനിയും നാഗചൈതന്യയും വിവാഹ മോചിതരാകുന്നു എന്ന റിപ്പോർട്ടുകൾ അടുത്തിടെയാണ് പ്രചരിക്കപ്പെട്ടത്. ഇപ്പോഴിതാ, ഇതാദ്യമായി വിവാഹമോചന വാർത്തകളോട് പ്രതികരിക്കുകയാണ് നാഗചൈതന്യ.

തന്റെ വ്യക്തിജീവിതവും പ്രൊഫഷണൽ ജീവിതവും രണ്ടായി നിലനിർത്താൻ ഇഷ്ടപ്പെടുന്ന ആളാണ് താനെന്നും തന്റെ സ്വകാര്യ ജീവിതത്തെ കുറിച്ച് വരുന്ന വാർത്തകളിൽ തനിക്ക് വേദനയുണ്ടെന്നും ഒരു അഭിമുഖത്തിൽ താരം പറഞ്ഞു.

‘‘തീർച്ചയായും, തുടക്കത്തിൽ, ഇത് അൽപ്പം വേദനാജനകമായിരുന്നു. എന്തുകൊണ്ടാണ് വിനോദമേഖലയിലെ തലക്കെട്ടുകൾ ഇങ്ങനെയാവുന്നത് ? പക്ഷേ അതിനു ശേഷം ഞാൻ പഠിച്ചത്, ഇന്നത്തെ കാലത്ത് വാർത്തകളെ റീപ്ലേസ് ചെയ്യുന്നത് ഇത്തരം വാർത്തകളാണെന്നാണ്’’. – വ്യക്തിജീവിതത്തെക്കുറിച്ചുള്ള ഗോസിപ്പുകൾ വേദനിപ്പിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് നാഗചൈതന്യ പറഞ്ഞു.