Saturday 25 June 2022 12:45 PM IST : By സ്വന്തം ലേഖകൻ

ഇളയരാജയും യുവൻ ശങ്കർ രാജയും ഒന്നിച്ച്: വെങ്കട് പ്രഭു–നാഗ ചൈതന്യ ചിത്രം ഒരുങ്ങുന്നു

nagachithanya

വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ നാഗ ചൈതന്യ നായകനാകുന്നു. കൃതി ഷെട്ടിയാണ് നായിക. ഇളയരാജയും മകൻ യുവൻ ശങ്കർ രാജയും ഒരുമിച്ച് സംഗീതം ചെയ്യുന്ന സിനിമയെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ‘എൻ.സി 22’ എന്ന് താൽക്കാലികമായി പേര് നൽകിയിരിക്കുന്ന ചിത്രം ശ്രീനിവാസ സിൽവർ സ്ക്രീന്റെ ബാനറിലാണ് നിർമാണം.