Saturday 14 September 2019 06:14 PM IST : By സ്വന്തം ലേഖകൻ

കൃത്യമായ വർക്കൗട്ടും യോഗയും! ഞെട്ടിക്കുന്ന മേക്കോവറിൽ നമിത! ശരീര ഭാരം കുറച്ച് കൂടുതൽ സുന്ദരിയായി താരം: ചിത്രങ്ങൾ വൈറൽ

namitha-new

ഒരു കാലത്ത് തെന്നിന്ത്യയിലെ വിലയേറിയ ഗ്ലാമര്‍ താരമായിരുന്നു നമിത. വലിയ ആരാധക പിന്തുണ സ്വന്തമാക്കിയ താരത്തിനു വേണ്ടി തമിഴ്നാട്ടിൽ ക്ഷേത്രം പണിതതും വലിയ വാർത്തയായിരുന്നു. എന്നാൽ കാലക്രമേണ പിൻനിരയിലേക്കു തള്ളപ്പെട്ട താരം പതിയെപ്പതിയെ സിനിമയിൽ സജീവമല്ലാതായി. ചില ചിത്രങ്ങളിൽ അമിത വണ്ണത്തിൽ നമിതയെ കണ്ടത് അവരുടെ ആരാധകരെ നിരാശരാക്കി. മലയാളത്തിൽ പുലിമുരുകൻ ഉൾപ്പടെയുള്ള ചിത്രങ്ങളിൽ ഇതിനിടെ താരം അഭിനയിച്ചിരുന്നു.

2017 ൽ വിവാഹത്തോടെ പൂർണമായും സിനിമ ഉപേക്ഷിച്ച നമിത ഇപ്പോഴിതാ ഞെട്ടിക്കുന്ന മേക്കോവറിൽ തിരിച്ചുവരവിന് ഒരുങ്ങുന്നു.

സോഷ്യല്‍ മീഡിയയിൽ നമിത പുറത്തു വിട്ട തന്റെ ചിത്രങ്ങള്‍ കണ്ട് ആരാധകരും അമ്പരന്നിരിക്കുകയാണ്. ശരീരഭാരം വളരെയധികം കുറച്ച്, പുതിയ ലുക്കിലുള്ള നമിതയാണ് ചിത്രങ്ങളിൽ. കഠിനമായ വര്‍ക്കൗട്ടും യോഗയുമായിരുന്നു നമിതയുടെ മേക്കോവറിന് പിന്നില്‍.

രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ‘പൊട്ട്’ എന്ന സിനിമയിലൂടെ നമിത തിരിച്ചു വരവ് നടത്തിയിരുന്നു. തമിഴില്‍ വേറെയും അവസരങ്ങള്‍ താരത്തെ തേടി എത്തുന്നുണ്ട്. അതിനിടെയാണ് ഇടിവെട്ട് മേക്കോവര്‍ നടത്തി നമിത എല്ലാവരെയും ഞെട്ടിച്ചിരിക്കുന്നത്.

2017 നവംബറിലായിരുന്നു നമിത സുഹൃത്തായ വീരേന്ദ്ര ചൗധരിയെ വിവാഹം കഴിച്ചത്.