തെന്നിന്ത്യയുടെ പ്രിയനായികമാരായ ജ്യോതികയ്ക്കും നയൻതാരയ്ക്കുമൊപ്പമുള്ള മുൻകാല നായികയും തെലുങ്ക് സൂപ്പർതാരം മഹേഷ് ബാബുവിന്റെ ഭാര്യയുമായ നമ്രത ശിരോദ്കറിന്റെ ചിത്രം വൈറലാകുന്നു.
ജൂലൈ 12ന് മുംബൈയിൽ നടന്ന അനന്ത് അംബാനിയുടെയും രാധിക മെർച്ചന്റിന്റെയും വിവാഹചടങ്ങിനിടെ പകർത്തിയതാണിത്. മഹേഷ് ബാബുവും നമ്രതയും മകൾ സിതാരയ്‌ക്കൊപ്പമാണ് ചടങ്ങിനെത്തിയത്. ചടങ്ങിൽ നിന്നുള്ള നിരവധി ചിത്രങ്ങൾ നമ്രത സോഷ്യൽ മീഡിയയിൽ പങ്കിട്ടു.
ഇതിലൊരു ചിത്രമാണ് ജ്യോതികയ്ക്കും നയൻതാരയ്ക്കുമൊപ്പമുള്ളത്. ഐശ്വര്യ റായ്ക്കും മകൾക്കുമൊപ്പമുള്ള ചിത്രവും നടി രേഖയ്ക്കൊപ്പമുള്ള ചിത്രവും ഇക്കൂട്ടത്തിലുണ്ട്.