Thursday 29 October 2020 11:04 AM IST : By സ്വന്തം ലേഖകൻ

തൊഴിലില്ലായ്മ മൂലം ദുരിതമനുഭവിക്കുന്ന സിനിമാ തൊഴിലാളികള്‍ക്കായി നവരസ! പ്രതിഫലം വാങ്ങാതെ താരങ്ങളും അണിയറ പ്രവര്‍ത്തകരും

navarasa

കോവിഡ് വ്യാപനവും ലോക്ക്ഡൗണും കാരണം പ്രതിസന്ധിയിലായ തമിഴ് സിനിമാ വ്യവസായത്തെ പിന്തുണയ്ക്കാന്‍ ആന്തോളജി ചിത്രം ഒരുങ്ങുന്നു. സംവിധായകരായ മണിരത്‌നവും ജയേന്ദ്ര പഞ്ചപകേശനും ചേര്‍ന്ന് നിര്‍മിക്കുന്ന നവരസയില്‍ 9 ചിത്രങ്ങളാണുള്ളത്. നെറ്റ്ഫ്‌ളിക്‌സില്‍ റിലീസ് ചെയ്യുന്ന ചിത്രത്തില്‍ നിന്നുള്ള വരുമാനം തൊഴിലില്ലായ്മ മൂലം ദുരിതമനുഭവിക്കുന്ന സിനിമാ തൊഴിലാളികള്‍ക്ക് നല്‍കും.ബിജോയ് നമ്പ്യാര്‍, ഗൗതം മേനോന്‍, കാര്‍ത്തിക് സുബ്ബരാജ്, കാര്‍ത്തിക് നരേന്‍, കെ വി ആനന്ദ്, പൊന്റാം, രതീന്ദ്രന്‍ പ്രസാദ്, ഹലിത ഷമീം എന്നിവര്‍ക്കൊപ്പം നടന്‍ അരവിന്ദ് സ്വാമിയും ഒരു ചിത്രം സംവിധാനം ചെയ്യുന്നു. അഭിനേതാക്കളും അണിയറപ്രവര്‍ത്തകരും സൗജന്യമായാണ് ചിത്രത്തിന്റെ ഭാഗമാകുന്നത്. അരവിന്ദ് സ്വാമി, സൂര്യ, സിദ്ധാര്‍ഥ്, വിജയ് സേതുപതി, പ്രകാശ് രാജ്, ശരവണണ്‍, അളഗം പെരുമാള്‍, രേവതി, നിത്യ മേനോന്‍, പാര്‍വതി തിരുവോത്ത്, ഐശ്വര്യാ രാജേഷ്, പൂര്‍ണ്ണ, ഋത്വിക, പ്രസന്ന, വിക്രാന്ത്, സിംഹ, ഗൗതം കാര്‍ത്തിക്, അശോക് സെല്‍വന്‍, റോബോ ശങ്കര്‍, രമേശ് തിലക്, സനന്ത്, വിധു, ശ്രീരാം എന്നിവരാണ് ചിത്രത്തങ്ങളില്‍ അണിനിരക്കുന്നത്. എ.ആര്‍ റഹ്മാന്‍, ഡി ഇമ്മന്‍, ഗിബ്രാന്‍, അരുള്‍ ദേവ്, കാര്‍ത്തിക്, റോണ്‍ എതാന്‍ യോഹാന്‍, ഗോവിന്ദ് വസന്ത, ജസ്റ്റിന്‍ പ്രഭാകരന്‍ എന്നിവരാണ് സംഗീതം ഒരുക്കുക.