Thursday 09 April 2020 04:12 PM IST : By സ്വന്തം ലേഖകൻ

അങ്ങനെ ഞാനും ഉണ്ടാക്കി ഡാല്‍ഗോണ കോഫി! ചിത്രം പങ്കുവച്ച് നവ്യ നായര്‍

navya

ഡാല്‍ഗോണ കോഫി വീട്ടിലുണ്ടാക്കി വിജയിപ്പിച്ചതിന്റെ സന്തോഷം പങ്കുവച്ച് മലയാളത്തിന്റെ പ്രിയനായിക നവ്യാ നായര്‍. ചിത്രങ്ങള്‍ സഹിതമാണ് കോഫി വിശേഷം താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരിക്കുന്നത്. പോസ്റ്റ് ഇതിനോടകം വൈറലാണ്.


ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരമാണ് ഡാല്‍ഗോണ കോഫി. സൗത്ത് കൊറിയന്‍ ഡിഷ് ആണ് ഇത്. കോഫി പൗഡര്‍, പഞ്ചസാര, പാല്‍, ഐസ് ക്യൂബ്‌സ് എന്നിവ ചേര്‍ത്താണ് ഇത് ഉണ്ടാക്കുന്നത്. നിരവധി പേരാണ് ലോക്ക് ഡൗണ്‍ കാലത്ത് ഡാല്‍ഗോണയുടെ വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ കുറിക്കുന്നത്.


നീണ്ട ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിലേക്ക് മടങ്ങി വരുകയാണ് ഇപ്പോള്‍ നവ്യ. താരം നായികയാകുന്ന ഒരുത്തീ സംവിധാനം ചെയ്യുന്നത് വി.കെ പ്രകാശ് ആണ്.