Saturday 20 July 2019 02:17 PM IST : By സ്വന്തം ലേഖകൻ

‘ഒന്നിച്ചു ജീവിക്കാനും കുഞ്ഞുങ്ങള്‍ ഉണ്ടാകാനും കുറച്ച് സമയമേയുള്ളൂ’! ആ ‘പ്രൊപ്പോസൽ സീൻ’ വിശദീകരിച്ച് നവാബ് ഷാ

pooja-new

പൂജ ബത്ര–നവാബ് ഷാ വിവാഹ വിശേഷങ്ങൾ അവസാനിക്കുന്നില്ല.

ബോളിവുഡ് താരങ്ങളായ പൂജയും നവാബും കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പാണ് വിവാഹിതരായത്.

ഇപ്പോഴിതാ ഒരു ദേശീയ മാധ്യമത്തിനു നൽകിയ പുതിയ അഭിമുഖത്തിൽ നവാബ് പറഞ്ഞ കൂടുതൽ വിശേഷങ്ങൾ വൈറലാകുന്നു.

‘‘എനിക്ക് പൂജയെ 20 വര്‍ഷങ്ങളായി അറിയാം. വര്‍ഷങ്ങള്‍ക്കു ശേഷം നേരിട്ടു കണ്ടു, പരിചയം പുതുക്കി. ആദ്യകാഴ്ചയില്‍ തന്നെ എനിക്കു പ്രണയം തോന്നി. ശേഷം, പരസ്പരം അടുത്തു, ഒരുമിച്ച് സമയം ചെലവിടാൻ തുടങ്ങി’’.– നവാബ് പറയുന്നു.

‘‘എന്റെ കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിലാണ് ഞാൻ വിവാഹാഭ്യര്‍ഥന നടത്തിയത്. നേരത്തേ ആസൂത്രണം ചെയ്തില്ല, എങ്ങനെയോ എല്ലാം സംഭവിച്ചു. അവളാണ് എനിക്കു യോജിക്കുന്ന പങ്കാളി എന്നു തോന്നിയിരുന്നു. അതോടെ, ‘നമുക്ക് ഒന്നിച്ചു ജീവിക്കാനും കുഞ്ഞുങ്ങള്‍ ഉണ്ടാകാനും കുറച്ച് സമയമേയുള്ളൂ, എന്നെ വിവാഹം കഴിക്കാമോ’ എന്ന് ഞാനാണ് അവളോട് ചോദിച്ചത്’’.– നവാബ് കൂട്ടിച്ചേർത്തു.