ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന വിശേഷണം താന്‍ ഇട്ടതല്ലെന്നും ജനങ്ങൾ നൽകിയതാണെന്നും എന്നാൽ തനിക്കത് താൽപര്യമില്ലെന്നും നയന്‍താര.
താന്‍ അഭിനയിച്ച ചിത്രങ്ങളുടെ നിര്‍മാതാക്കളോടും സംവിധായകരോടും ‘ലേഡി സൂപ്പര്‍സ്റ്റാര്‍’ എന്ന ടൈറ്റില്‍ ഉപയോഗിക്കരുതെന്നു പറഞ്ഞിട്ടുണ്ടെന്നും എന്നാല്‍ അവരാരും അതു കേൾക്കാറില്ലെന്നും താരം.
‘ഒരു ടൈറ്റിലോ ടാഗോ കൊണ്ടല്ല എന്റെ കരിയര്‍ എന്താണെന്ന് ബോധ്യപ്പെടേണ്ടത്. ആരുടെയെങ്കിലും ടൈറ്റില്‍ പിടിച്ചു പറ്റണമെന്ന ആഗ്രഹവുമുണ്ടായിട്ടില്ല. അത് എന്നെ സംബന്ധിച്ച് ഒന്നുമല്ല. ഒരുപക്ഷേ ആളുകള്‍ക്ക് എന്നോടുള്ള സ്നേഹവും ബഹുമാനവും കൊണ്ട് അങ്ങനെ വിളിക്കുന്നതാവാം. അല്ലാതെ ഒരു ദിവസം രാത്രി മുഴുവന്‍ ആലോചിച്ച് പിറ്റേദിവസം മുതല്‍ ഇനി എന്നെ ഇങ്ങനെ വിളിച്ചാല്‍ മതിയെന്ന് ഞാന്‍ പറഞ്ഞതൊന്നുമല്ല’.– ദ് ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യയ്ക്കു വേണ്ടി അനുപമ ചോപ്ര നടത്തിയ അഭിമുഖത്തില്‍ നയന്‍താര പറഞ്ഞു.