Friday 18 June 2021 11:38 AM IST : By സ്വന്തം ലേഖകൻ

പ്രിയപ്പെട്ടവന്റെ കൈപിടിച്ച് നയൻസ് എത്തി! കൊച്ചിയില്‍ നിന്നുള്ള ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകർ

nayanthara

തെന്നിന്ത്യയുടെ ലേഡി സൂപ്പർസ്റ്റാർ നയൻതാരയുടെയും സുഹൃത്തും സംവിധായകനുമായ വിഘ്നേശ് ശിവന്റെയും ഏറ്റവും പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ.

ഇരുവരും പ്രൈവറ്റ് ജെറ്റില്‍ കൊച്ചിയിലെത്തിയതിന്റെ ചിത്രങ്ങളാണിവ. ഒലീവ് ഗ്രീൻ ടോപ്പും ബ്ലൂ ഡെനിം ജീൻസുമാണ് നയൻതാരയുടെ വേഷം. വിമാനത്തിൽനിന്ന് വിഘ്നേശിന്റെ കൈ പിടിച്ച് നയൻതാര ഇറങ്ങുന്നതിന്റെയും, ഇരുവരും കൈകോർത്ത് നടന്നു പോകുന്നതിന്റെയും ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.