Wednesday 17 August 2022 02:24 PM IST : By സ്വന്തം ലേഖകൻ

പ്രണയത്തിന്റെ സ്പാനിഷ് ദിനങ്ങൾ...: ചിത്രങ്ങൾ പങ്കുവച്ച് വിഘ്നേഷ് ശിവൻ

nayanthara

ബാർസിലോനയിൽ അവധിക്കാലം ആഘോഷിക്കുകയാണ് താരദമ്പതികളായ നയൻതാരയും വിഘ്നേഷ് ശിവനും. ഇപ്പോഴിതാ, അവിടെ നിന്നുള്ള തങ്ങളുടെ ചിത്രങ്ങൾ വിഘ്നേശ് ശിവൻ വിവാഹശേഷം ഇവർ നടത്തുന്ന രണ്ടാമത്തെ വിദേശ യാത്രയാണിത്. നേരത്തേ ഹണിമൂണിനായി ഇരുവരും തായ്‌ലൻഡിലേക്കു പോയിരുന്നു.

ജൂൺ 9 നായിരുന്നു നയൻതാരയും വിഘ്‌നേഷ് ശിവനും വിവാഹിതരായത്. മഹാബലിപുരത്തു നടന്ന രാജകീയമായ വിവാഹ ചടങ്ങ് നെറ്റ്ഫ്ലിക്സിലൂടെ ഡോക്യുമെന്ററി വിഡിയോയായി സംപ്രേഷണം ചെയ്യുന്നുണ്ട്.