തെന്നിന്ത്യൻ ലേഡി സൂപ്പർസ്റ്റാർ നയൻതാരയുടെ ആവേശകരമായ ജീവിതകഥ പറയുന്ന സീരീസ് വരുന്നു. തെന്നിന്ത്യൻ ലേഡി സൂപ്പർസ്റ്റാർ നയൻതാരയുടെ പിറന്നാൾ ദിനമായ നവംബർ പതിനെട്ടിന് ‘നയൻതാര: ബീയോണ്ട് ദ ഫെയറി ടേൽ’ സ്ട്രീം ചെയ്യും. മലയാളത്തിൽ തുടങ്ങി തമിഴ്, തെലുങ്ക്, ഹിന്ദി ചിത്രങ്ങളിലൂടെ മുന്നേറിയ നയൻസിന്റെ ചലച്ചിത്രയാത്രയിൽ, അധികമാർക്കും അറിയാത്ത, തീർത്തും സ്വകാര്യമായ വ്യക്തിജീവിതത്തെ ആരാധകർക്കായി അവതരിപ്പിക്കുകയാണ് ഈ ഡോക്യു - ഫിലിം. താരമെന്നതിനപ്പുറം മകൾ, സഹോദരി, ജീവിതപങ്കാളി, മാതാവ്, സുഹൃത്ത് എന്നിങ്ങനെ നയൻതാരയുടെ ജീവിതത്തിലെ റോളുകളും ഇതിലൂടെ പ്രേക്ഷകർക്ക് അടുത്തറിയാം.