Saturday 30 November 2019 03:36 PM IST : By സ്വന്തം ലേഖകൻ

കുസൃതി കാട്ടി ‘മജീഷ്യൻ’ നയൻതാരയുടെ പ്രകടനങ്ങൾ! ക്യൂട്ട് വിഡിയോ പങ്കുവച്ച് താരം

nayanthara-new

‘താങ്ക്സ് ഗിവിംഗ് ഡേ’യിൽ കാമുകൻ വിഘ്നേഷ് ശിവനും സുഹൃത്തുക്കൾക്കുമൊപ്പം സന്തോഷം പങ്കിടുന്ന തെന്നിന്ത്യയുടെ ലേഡി സൂപ്പർസ്റ്റാർ നയൻതാരയുടെ വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ.

അമേരിക്കയിലായിരുന്നു നയൻതാരയുടെ‘താങ്ക്സ് ഗിവിംഗ് ഡേ’ ആഘോഷം. മജീഷ്യനെ പോലെ ആക്ഷനുകളും കുസൃതിയുമായി കൂട്ടുകാർക്കിടയിൽ ചിരി പടർത്തുന്ന നയൻതാരയെ ആണ് വിഡിയോയിൽ കാണുക.

അടുത്തിടെയായിരുന്നു നയൻസിന്റെ പിറന്നാൾ. വിഘ്നേശിനൊപ്പം അമേരിക്കയിലാണ് താരം പിറന്നാൾ ആഘോഷിച്ചത്.