Tuesday 15 September 2020 08:58 AM IST : By സ്വന്തം ലേഖകൻ

ഗോവയിൽ അമ്മയ്ക്ക് സർപ്രൈസ് പിറന്നാൾ ആഘോഷം ഒരുക്കി നയൻസ്! ഒപ്പം വിഘ്നേശ് ശിവനും കുടുംബവും

nayanthara

തെന്നിന്ത്യൻ ലേഡി സൂപ്പർസ്റ്റാർ നയൻതാരയുടെ അമ്മ ഓമന കുര്യന്റെ പിറന്നാള്‍ ആഘോഷമാക്കി നയൻതാരയും കാമുകൻ വിഘ്നേശ് ശിവനും കുടുംബവും.

ഗോവയിലെ കാൻഡോലിം ബീച്ചിൽ ഇരു കുടുംബങ്ങളും അവധി ആഘോഷിക്കുന്നതിനിടെയാണ് ഓമന കുര്യന് എല്ലാവരും ചേർന്ന് സർപ്രൈസ് പിറന്നാൾ ആഘോഷം ഒരുക്കിയത്.

മിസ് കുര്യൻ എന്നെഴുതിയ കേക്ക് ഓമന മുറിക്കുന്നതിന്റെ ചിത്രങ്ങൾ വിഘ്നേശ് തന്റെ ഇൻസ്റ്റഗ്രാം പേജിൻ പങ്കുവച്ചു.

ഓണമാഘോഷിക്കാൻ കൊച്ചിയിലെത്തിയ നയൻതാരയും വിഘ്നേശും കുടുംബങ്ങൾക്കൊപ്പം കൊച്ചിയിൽ നിന്ന് ഗോവയിലേക്കാണ് പോയത്.