Monday 29 November 2021 09:11 AM IST : By സ്വന്തം ലേഖകൻ

പൊയസ് ഗാർഡനിൽ ആഡംബര വീട് സ്വന്തമാക്കി നയൻതാര: വിവാഹത്തിന്റെ മുന്നൊരുക്കമാണോ എന്ന് ആരാധകർ

nayanthara

ചെന്നൈ നഗരത്തിലെ ആഡംബര ഭവനങ്ങളുടെ കേന്ദ്രമാണ് പോയസ് ഗാർഡൻ. അന്തരിച്ച തമിഴ്നാട് മുൻമുഖ്യമന്ത്രി ജയലളിത, സൂപ്പർസ്റ്റാർ രജനികാന്ത് എന്നിങ്ങനെ പല പ്രമുഖരുടെയും വീടുകൾ പോയസ് ഗാർഡനിലാണ്. ഇപ്പോഴിതാ, തെന്നിന്ത്യയുടെ ലേഡി സൂപ്പർസ്റ്റാർ നയൻതാരയും പോയസ് ഗാർഡനിൽ‌ ആഡംബര വീട് സ്വന്തമാക്കിയതായി റിപ്പോർട്ടുകൾ വരുന്നു. നാലു കിടപ്പുമുറികളടങ്ങിയ ഒരു വീടാണത്രേ താരം വാങ്ങിയിരിക്കുന്നത്. കൂടുതൽ വിവരങ്ങൾ‌ ലഭ്യമല്ല.