Wednesday 16 September 2020 10:28 AM IST : By സ്വന്തം ലേഖകൻ

അവധിക്കാലം ആസ്വദിച്ച് നയൻതാര, സുന്ദര നിമിഷങ്ങൾ പകർത്തി വിഘ്നേശ്! ഏറ്റവും പുതിയ ചിത്രങ്ങൾ വൈറൽ

nayanthara

ഇപ്പോൾ തങ്ങളുടെ കുടുംബങ്ങളോടൊപ്പം ഗോവയിൽ അവധിക്കാലം ആഘോഷിക്കുകയാണ് തെന്നിന്ത്യൻ ലേഡി സൂപ്പർസ്റ്റാർ നയൻതാരയും കാമുകനും സംവിധായകനുമായ വിഘ്നേശ് ശിവനും.

ഗോവയിൽ നിന്നുള്ള നയൻസിന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ വിക്കി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തതാണ് ഇപ്പോൾ വൈറൽ. ചെടിയിൽ നിന്നു പൂക്കൾ ശേഖരിക്കുന്ന നയൻതാരയുടെ ഈ ചിത്രങ്ങൾ‌ ഇതിനോടകം വൈറൽ ആണ്.

കഴിഞ്ഞ ദിവസം നയൻതാരയുടെ അമ്മയുടെ ജൻമദിനം ഗോവയിൽ ആഘോഷിച്ചതിന്റെ ചിത്രങ്ങളും വിഘ്നേശ് പോസ്റ്റ് ചെയ്തിരുന്നു.